1 GBP = 104.21
breaking news

ടാക്‌സി െ്രെഡവര്‍മാര്‍ ജാഗ്രതൈ! ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന് കള്ളപ്പരാതി നല്‍കി ടാക്‌സി െ്രെഡവറെ അകത്താക്കാന്‍ ശ്രമിച്ച യുവതിക്ക് 16 മാസം തടവ്

ടാക്‌സി െ്രെഡവര്‍മാര്‍ ജാഗ്രതൈ! ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന് കള്ളപ്പരാതി നല്‍കി ടാക്‌സി െ്രെഡവറെ അകത്താക്കാന്‍ ശ്രമിച്ച യുവതിക്ക് 16 മാസം തടവ്

ലീഡ്‌സ്: അഞ്ചു കുട്ടികളുടെ പിതാവായ ടാക്‌സി െ്രെഡവറെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവതിക്ക് 16 മാസം തടവ് കോടതി വിധിച്ചു. ലീഡ്‌സ് ബക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ക്രിമിനോളജി വിദ്യാര്തഥിയായ് സോഫി പെന്റോണ്‍ എന്ന 22 കാരിക്കാണ് ലീഡ്‌സ് ക്രൗണ്‍ കോര്‍ട്ട് 16 മാസത്തെ തടവ് വിധിച്ചത്. ബിരുദ പഠനത്തിന് ശേഷം പോലീസില്‍ ചേരാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു സോഫി.

ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പാര്‍ട്ടി കഴിഞ്ഞു വീട്ടില്‍ പോകാനായി ടാക്‌സിയില്‍ കയറിയ സോഫി അമിതമായി മദ്യപിച്ചിരുന്നു. വീടെത്താറായപ്പോള്‍ ഒരു പത്ത് പൗണ്ടിന്റെ നോട്ട് െ്രെഡവര്‍ക്ക് നേരെ വലിച്ചെറിയുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കബാബില്‍ മുങ്ങിയ നോട്ട് എണ്ണയില്‍ കുതിര്‍ന്നിരുന്നു. വേറെ നോട്ട് നല്കണമെന്നാവശ്യപ്പെട്ട ടാക്‌സി െ്രെഡവറുമായി വാക്കു തര്‍ക്കത്തിലായ സോഫി 999ല്‍ വിളിച്ച് പോലീസിനെ വരുത്തി തെറ്റായ സ്‌റ്റേറ്റ്‌മെന്റ് നല്‍കുകയായിരുന്നു.
ടാക്‌സിയില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞായിരുന്നു സ്‌റ്റേറ്റ്‌മെന്റ് നല്‍കിയത്.

ടാക്‌സി െ്രെഡവറെ പോലീസ് ആറു മണിക്കൂര്‍ കസ്റ്റഡിയില്‍ വയ്ക്കുകയും നാല് ആഴ്ചത്തേക്ക് ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോഫി പോലീസിനെ തെറ്റിദ്ധരിപ്പിച്ചതായി മനസ്സിലാക്കിയത്. ഈ സമ്മറില്‍ ബിരുദപഠനം പൂര്‍ത്തിയാക്കാനിരിക്കുകയായിരുന്നു സോഫി. മുസ്ലിം സമുദായത്തില്‍ നിന്നുള്ള തനിക്ക് ഈ സംഭവം കുടുംബത്തിലും നാട്ടുകാരുടെയിടയിലും വളരെയധികം മാനക്കേട് ഉണ്ടായതായി ഈ ടാക്‌സി െ്രെഡവര്‍ പറയുന്നു. സത്യം തെളിഞ്ഞതോടെ തെല്ലൊരാശ്വാസത്തിലാണ് ഇദ്ദേഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more