1 GBP = 104.06

ഒരു ടാറ്റൂ കൊടുത്ത പണിയേ..ചിലപ്പോള്‍ കാഴ്ച നഷ്ടമായേക്കും; വേദനയോടെ യുവതി പറയുന്നു

ഒരു ടാറ്റൂ കൊടുത്ത പണിയേ..ചിലപ്പോള്‍ കാഴ്ച നഷ്ടമായേക്കും; വേദനയോടെ യുവതി പറയുന്നു

ടാറ്റൂവിനോടുള്ള ഇഷ്ടം കൊണ്ടാണ് യുവതി അതു ചെയ്തത്. കണ്ണ് സുന്ദരമാക്കാന്‍ സ്‌ക്ലേരാ ടാറ്റു. (കണ്ണിലെ വെളുത്ത പ്രതലത്തിന് പകരം മഷികൊണ്ട് നിറമാക്കല്‍) ചെയത്ു. ഇപ്പോള്‍ പണികിട്ടിയ അവസ്ഥയിലാണ്. കാഴ്ച പോലും നഷ്ടമാകുമെന്ന ഭയത്തിലാണിവര്‍. കനേഡിയന്‍ മോഡലായ കാറ്റ് ഗാലിങ്കര്‍ പറയുന്നു ടാറ്റൂ പ്രേമം ഇനി വേണ്ടെന്ന്.

ഫേസ്ബുക്കില്‍ 24 കാരിയായ ഇവര്‍ തന്റെ ദുരനുഭവം പങ്കുവച്ചു. ആഗസ്തിലാണ് തന്റെ കാമുകന്‍ പറഞ്ഞത് പ്രകാരം കണ്ണ് കളര്‍ഫുളാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്‍ജക്ഷന്‍ അമിതമായതും മഷി നേര്‍പ്പിക്കാത്തതും പ്രശ്‌നമായി. ഇവര്‍ പറയുന്നു ഇതു ചെയ്യാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ ജാഗ്രത വേണമെന്ന്. പ്രക്രിയ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഇപ്പോള്‍ തന്നെ മൂന്നു തവണ ആശുപത്രിയില്‍ പോയി.

ആന്റിബയോട്ടിക് ഡ്രോപ്‌സും സ്റ്റിറോയ്ഡ് ഡ്രോപ്‌സും ഉപയോഗിക്കുകയാണ്. നീരു കുറയ്ക്കാനാണിത്. ടാറ്റൂ പതിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഈ പോസ്റ്റ് ഒരു മുന്നറിയിപ്പായി കാണണമെന്നും കാറ്റ് പറയുന്നു. മറ്റാര്‍ക്കും ഇനിയൊരു ദുരനുഭവം ഉണ്ടാകരുതെന്നും പോസ്റ്റില്‍ അവര്‍ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more