1 GBP =

സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍ നടപടികളും ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം നല്‍കും.

നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് വിലക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചിരുന്നു. കേസില്‍ ഇന്ന് കോടതി വാദം കേള്‍ക്കും.

ഹര്‍ജിയില്‍ നേരത്തെ കോടതി മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചത്. മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. തുടര്‍നടപടികള്‍ തടയില്ലെന്ന് കോടതി വാക്കാല്‍ വ്യക്തമാക്കി. കമ്മീഷനെ കുറിച്ച് ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍ അത് എന്തുകൊണ്ട് നേരത്തെ ഉയര്‍ത്തിയില്ലെന്ന് കോടതി ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more