1 GBP = 103.96

മുൻ നിലപാടിൽ അയവ്; സരിതയുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷം മാത്രം കേസ്

മുൻ നിലപാടിൽ അയവ്; സരിതയുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷം മാത്രം കേസ്

തിരുവനന്തപുരം: സോളാർ കേസിൽ തുടരന്വേഷണം നടത്തുന്നതിനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെങ്കിലും സർക്കാർ മുൻനിലപാടിൽ അയവ് വരുത്തി. സോളാർ കേസിലെ പ്രതി സരിത എസ്.നായർ മുൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നൽകിയ പരാതിയിൽ കേസെടുക്കുന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം മതിയെന്നും മന്ത്രിസഭ തീരുമാനിച്ചു. മാത്രമല്ല,​ ഏതൊക്കെ കേസുകൾ അന്വേഷിക്കണമെന്നും സർക്കാർ പ്രത്യേകം നിർദ്ദേശിക്കില്ല.
ജസ്‌റ്റിസ് ശിവരാജൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കഴിഞ്ഞ മാസം 11ന് ചേർന്ന മന്ത്രിസഭായോഗംഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്. . ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിലും സോളാർ കേസ് അന്വേഷിച്ച എ.ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിണ്ടായ വീഴ്ചകളും അന്വേഷിക്കുന്നതിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിക്കുകയും ചെയ്തു. എന്നാൽ, റിപ്പോർട്ടിന്മേൽ സർക്കാർ നിയമോപദേശം തേടിയതിനാൽ അന്വേഷണം തുടങ്ങിയിരുന്നില്ല. ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാനുള്ള തീരുമാനം ഏറെ വിമർശനവും ക്ഷണിച്ചു വരുത്തിയിരുന്നു.

സോളാർ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗമായി സരിതയുടെ മൊഴിക്ക് പുറമേ ശക്തമായ തെളിവ് സർക്കാരിന്റെ പക്കലുണ്ടെങ്കിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാമെന്നാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് നിയമോപദേശം നൽകിയത്. ലൈംഗിക പീഡന ആരോപണത്തിൽ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കരുതെന്നും പ്രാഥമിക പരിശോധന വേണ്ടിവരുമെന്നും സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധികൾ ഉദ്ധരിച്ച് നൽകിയ നിയമോപദേശത്തിലുണ്ട്.

നിമയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ തീരുമാനം നടപടി റിപ്പോർട്ടായി (ആക്‌ഷൻ ടേക്കൺ റിപ്പോർട്ട്) നാളെ നിയമസഭയിൽ സമർപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more