1 GBP = 103.14

യുകെയിലെ മലയാളി ട്രോളന്മാരുൾപ്പെടെയുള്ളവരുടെ ശ്രദ്ധയ്ക്ക്, വർഗ്ഗീയ മത വിദ്വേഷവും, വെറുപ്പും വിളമ്പുന്ന ട്രോളുകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്താല്‍ ആറ് മാസം വരെ തടവ്; സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിട്ട് പുതിയ നിയമങ്ങൾ

യുകെയിലെ മലയാളി ട്രോളന്മാരുൾപ്പെടെയുള്ളവരുടെ ശ്രദ്ധയ്ക്ക്, വർഗ്ഗീയ മത വിദ്വേഷവും, വെറുപ്പും വിളമ്പുന്ന ട്രോളുകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്താല്‍ ആറ് മാസം വരെ തടവ്; സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിട്ട് പുതിയ നിയമങ്ങൾ

ലണ്ടൻ: എന്തിനും ഏതിനും ആളുകൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കാലമാണ് ഇന്ന്. എന്തിനേറെ മാതാപിതാക്കളുടെ ശ്രദ്ധയിൽ കാര്യങ്ങൾ പെടുത്താൻ പോലും കൗമാരക്കാർ സോഷ്യൽ മീഡിയ ആണ് ഉപയോഗിക്കുന്നത്. മലയാളികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പ്രത്യേകിച്ച് ബുദ്ധിജീവികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സമൂഹവും യുകെയിലെ മലയാളികളുടെയിടയിൽ സജീവമാണ്. എന്ത് കിട്ടിയാലും ട്രോളുന്ന വിരുതന്മാർ സ്വയം പൊങ്ങികളായി സമൂഹത്തിൽ വിലസുന്നു. കുറച്ച് ലൈക്കുകളും അത്യാവശ്യ കമന്റുകളും കിട്ടിയാൽ പിന്നെ ഇത്തരക്കാർ ആർക്കെതിരെയും എന്തിനെതിരെയും ഇറങ്ങിത്തിരിക്കുകയാണ്. ഇനി അല്പം സൂക്ഷിക്കുന്നത് നല്ലത്, സൂക്ഷിച്ചും കണ്ടും സോഷ്യൽ മീഡിയയിൽ പെരുമാറിയില്ലെങ്കിൽ ജയിലിൽ തന്നെ പോകേണ്ടി വരും.

വംശീയവും, മതപരവും, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും എതിരെ വിദ്വേഷം വിളമ്പുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് ജഡ്ജിമാര്‍ക്കും, മജിസ്‌ട്രേറ്റുമാര്‍ക്കും ലഭിച്ചിരിക്കുന്ന ഉപദേശം. വിദ്വേഷ പ്രസംഗങ്ങള്‍ ഓണ്‍ലൈനില്‍ കമന്റ് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്താലും ജയില്‍ ശിക്ഷ നല്‍കണമെന്ന് സെന്റന്‍സിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

വിദ്വേഷ ട്രോളുകള്‍ മൂലം പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് ആറ് മാസം ജയില്‍ശിക്ഷ നല്‍കണം. ആരുടെയെങ്കിലും ജീവനെ ഭീഷണിപ്പെടുത്തുന്ന വിദ്വേഷ പ്രസംഗം ഇറക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ശിക്ഷയും നല്‍കാം. ഇതോടൊപ്പം വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ച് ഇറക്കിയ വാക്കോ, വസ്തുവോ അത്രയ്‌ക്കൊന്നും വൈറല്‍ ആയില്ലെങ്കിലും ഒരു വര്‍ഷത്തേക്ക് അകത്തിടണം.

എന്നാല്‍ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ പോസ്റ്റിടുന്ന ചെറുപ്പക്കാരെ ജയിലിലേക്ക് അയയ്ക്കാന്‍ നിയമം വഴിയൊരുക്കുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more