1 GBP = 104.16

സോഷ്യൽ മീഡിയ ഹർത്താലിൽ പ്രതുശ്രുതവരന്മാരും അവധിക്കെത്തിയ പ്രവാസികളും കുടുങ്ങി

സോഷ്യൽ മീഡിയ ഹർത്താലിൽ പ്രതുശ്രുതവരന്മാരും അവധിക്കെത്തിയ പ്രവാസികളും കുടുങ്ങി

 

സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താലിൽ അറസ്റ്റ് ചെയ്തവരിൽ അവധിക്കെത്തിയ പ്രവാസികളും പ്രതുശ്രുതവരന്മാരും.ഒരാവേശത്തിന്റെ പുറത്തു ഹർത്താൽ പ്രകടനങ്ങളിൽ പങ്കെടുക്കാൻ പുറപ്പെട്ടതാണെങ്കിലും കുരുക്കിൽപെട്ട അവസ്ഥയിലാണ് ഇവർ .കല്യാണം ഉറപ്പിച്ച മണവാളന്മാർ എങ്ങനെ ഈ കേസിൽനിന്നും ഒഴുവാകും എന്ന ആലോചനയിലാണ് . വകുപ്പുചേർക്കപെട്ടാൽ രണ്ടാഴ്ച കസിൻജി ജാമ്യം പോലും കിട്ടു.
കത്തുവ സംഭവവുമായി ബന്ധപ്പെട്ടാണ് സോഷ്യൽ മീഡിയ വഴി ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതിനെ തുടർന്ന് മലബാറിൽ അങ്ങോളം ഇഗ്ലൂമി ശക്തമായ ആക്രമങ്ങളാണ് അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവതിപേരെയാണ് അറസ്റ്റ് ചെയ്തത്.

ഗ്രൂപ്പ് അഡ്മിനായതിന്റെ പേരില്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ടതു പ്രമുഖ വിദ്യാര്‍ഥി സംഘടനയുടെ നേതാവാണ്. ഈ പേരില്‍ ഒട്ടേറെ രാഷ്ട്രീയ സംഘടനാ നേതാക്കളും കുടുങ്ങുന്നുണ്ട്.മഞ്ചേരിയില്‍ മാത്രം 18 അഡ്മിന്‍മാരുള്ള വിവിധ ഗ്രൂപ്പുകള്‍ക്കു കൊല്ലം സ്വദേശി അമര്‍നാഥിന്റെ ‘വോയ്‌സ് ഓഫ് യൂത്തു’മായി നേരിട്ടു ബന്ധമുണ്ട്. അറസ്റ്റിലായവരെ ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ അക്രമ കേസുകളിലും പ്രതി ചേര്‍ക്കാനാണു പൊലീസ് നീക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more