1 GBP = 103.12

സോഷ്യൽമീഡിയ ദുരുപയോഗത്തിന് തടയിടാനുറച്ച് തെരേസാ മേയ്; സമൂഹമാധ്യമ ഉപയോഗത്തിന് ഈ വർഷത്തോടെ പെരുമാറ്റച്ചട്ടം കൊണ്ടുവരും

സോഷ്യൽമീഡിയ ദുരുപയോഗത്തിന് തടയിടാനുറച്ച് തെരേസാ മേയ്; സമൂഹമാധ്യമ ഉപയോഗത്തിന് ഈ വർഷത്തോടെ പെരുമാറ്റച്ചട്ടം കൊണ്ടുവരും

ലണ്ടൻ: വർധിച്ച് വരുന്ന ഓണലൈൻ ദുരുപയോഗം തടയുന്നതിന് സോഷ്യൽ മീഡിയ കമ്പനികൾ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി തെരേസാ മേയ്. സ്ത്രീകൾക്ക് നേരെ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ഓൺലൈൻ അതിക്രമങ്ങൾ തടയുന്നതിന് ഫേസ്‌ബുക്കും ട്വിറ്റർ പോലുള്ള കമ്പനികൾ ഒരു പടി മുന്നോട്ട് നീങ്ങണമെന്നാണ് മേയ് ആവശ്യപ്പെട്ടിരിക്കുന്നത്. വനിതകളുടെ വോട്ടവകാശത്തിന് നൂറു വര്ഷം തികഞ്ഞതിന്റെ ആഘോഷപരിപാടികൾ നടന്ന മാഞ്ചസ്റ്ററിലെ ചടങ്ങിലാണ് മേയ് സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

സ്ത്രീകൾക്ക് വോട്ടവകാശം നേടിയെടുത്തിട്ട് നൂറു വർഷം തികഞ്ഞെങ്കിലും രാഷ്ട്രീയ സംവാദങ്ങളിൽ ഇന്നും സ്ത്രീകൾ തന്നെയാണ് ഇരയെന്ന് മെയ് പറഞ്ഞു. സ്ത്രീകൾക്ക് പ്രത്യേകിച്ച് മൂന്നാം ലിംഗക്കാർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും നേരെ രാഷ്ട്രീയ ആക്രമണങ്ങൾ ഏറെയാണെന്ന് സമകാലീന സംഭവങ്ങൾ ചൂണ്ടിക്കാട്ടി മെയ് പറഞ്ഞു. ഇത് നമ്മുടെ ജനാധിപത്യ പ്രക്രിയക്കെതിരെയുള്ള കടന്നു കയറ്റമാണ്, വ്യക്തികളും സർക്കാരുകളും മാദ്ധ്യമങ്ങളും ഇത്തരം പ്രവണതകൾക്കെതിരെ ശബ്ദമുയർത്തണം. മെയ് ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ സമൂഹമാധ്യമങ്ങൾ മുന്നോട്ട് വരണമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ ലാ കമ്മീഷൻ നിയമങ്ങൾ പൊളിച്ചെഴുതി ഈ വർഷാവസാനത്തോടെ സമൂഹ മാദ്ധ്യമ ഉപയോഗത്തിന് പുതിയൊരു പെരുമാറ്റച്ചട്ടം കൊണ്ട് വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more