1 GBP =

കനത്ത മഞ്ഞുവീഴ്ച വീണ്ടും; താപനില വീണ്ടും മൈനസിലേക്ക്; -8ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്ന് മുന്നറിയിപ്പ്; പുതുവത്സാരാഘോഷങ്ങൾ മഴയിൽ മുങ്ങും

കനത്ത മഞ്ഞുവീഴ്ച വീണ്ടും; താപനില വീണ്ടും മൈനസിലേക്ക്; -8ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്ന് മുന്നറിയിപ്പ്; പുതുവത്സാരാഘോഷങ്ങൾ മഴയിൽ മുങ്ങും

ലണ്ടൻ: ക്രിസ്തുമസ് ദിനത്തിലെ മഞ്ഞു വീഴ്ചക്ക് ശേഷം ഇന്ന് രാവിലെ മുതൽ ബ്രിട്ടന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വീണ്ടും മഞ്ഞു വീഴ്ച. സൗത്ത്, വെയ്ൽസ്, മിഡ്‌ലാൻഡ്‌സ് ഭാഗങ്ങളിലാണ് മഞ്ഞു വീഴ്ച കൂടുതൽ. ഉയർന്ന പ്രദേശങ്ങളിൽ നാലിഞ്ചു കനത്തിൽ വരെ മഞ്ഞു പെയ്യുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

നോർത്തേൺ പ്രദേശങ്ങളിൽ താപനില -5ലേക്ക് താഴ്ന്നിട്ടുണ്ട്. അതേസമയം സൗത്ത് ഭാഗങ്ങളിൽ -3 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രിയോടെ സ്കോട്ലൻഡിന്റെ ചില ഭാഗങ്ങളിൽ താപനില -8ലേക്ക് താഴുമെന്ന് അറിയിച്ചിട്ടുണ്ട്.

രാത്രിയോടെ സൗത്ത്, വെയ്ൽസ്, മിഡ്‌ലാൻഡ്‌സ് പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നു. ആഴ്ചാവസാനം ബ്രിട്ടന്റെ പല ഭാഗങ്ങളും മഴയിൽ മുങ്ങികുളിക്കുമെന്നാണ് റിപ്പോർട്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more