1 GBP = 103.92

മഞ്ഞിൽ പുതഞ്ഞു ബ്രിട്ടൻ; ഇന്ന് മുതൽ ദുരിതം; താപനില -15 വരെ താഴുമെന്ന് മെറ്റ് ഓഫീസ്; സ്‌കൂളുകൾ പലതും ഇന്ന് അടച്ചിടും; ഇന്ന് യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

മഞ്ഞിൽ പുതഞ്ഞു ബ്രിട്ടൻ; ഇന്ന് മുതൽ ദുരിതം; താപനില -15 വരെ താഴുമെന്ന് മെറ്റ് ഓഫീസ്; സ്‌കൂളുകൾ പലതും ഇന്ന് അടച്ചിടും; ഇന്ന് യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ബ്രിട്ടന്റെ ഭൂരിഭാഗം പ്രദേശങ്ങളും മഞ്ഞിൽ മുങ്ങി. പതിമൂന്ന് ഇഞ്ച് കനത്തിൽ വരെയാണ് മഞ്ഞു വീണത്. റോഡ് റെയിൽ ഗതാഗതങ്ങൾ പാടെ സ്തംഭിച്ച രീതിയിലാണ്. ശക്തിയേറിയ കാറ്റും കനത്ത മഞ്ഞു വീഴ്ചയും പലേടത്തും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെല്ലാം മഞ്ഞു വീഴ്ച കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പല വിമാനങ്ങളും റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തു. എം 25 ൽ പല സ്ഥലത്തും ഗതാഗതം പാടെ സ്തംഭിച്ചു.

ബ്രേക്ക് ഡൌൺ കവർ ഏജൻസിയായ ആർ എ സി പത്ത് വർഷത്തിനിടക്കുള്ള തിരക്കേറിയ ദിവസമായിരിക്കുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം പതിനൊന്നായിരം കോളുകളാണ് ഇന്ന് പ്രതീക്ഷിക്കുന്നതെന്ന് കന്പനി വക്താക്കൾ പറഞ്ഞു. ഇന്നലെ രാവിലെ സ്റ്റാഫോർഡ് ഷെയറിലെ റ്റാംവർത്തിൽ റോഡിൽ ഗ്രിറ്റ് വിതറിക്കൊണ്ടിരുന്ന ലോറി കീഴ്‌മേൽ മറിഞ്ഞിരുന്നു. ആർക്കും പരിക്കുകളില്ല.

അതേസമയം അന കൊടുങ്കാറ്റും വീശിയടിക്കുന്നത് കടൽ മാർഗ്ഗമുള്ള ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ചു. ക്രോസ് ചാനൽ കടക്കുകയായിരുന്ന പി ആൻഡ് ഒയുടെ കപ്പലാണ് കൊടുങ്കാറ്റിൽ കൺട്രോൾ നഷ്ടപ്പെട്ട് കറങ്ങിയത്. 208 യാത്രക്കാരുൾപ്പെടെ 316 പേർ ഉണ്ടായിരുന്ന കപ്പലിലുള്ളവർ സുരക്ഷിതരാണ്.

മഞ്ഞു വീഴ്ച കാരണം സ്‌കൂളുകൾ പലതും അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more