1 GBP = 104.26
breaking news

‘ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മയും’ ബ്രിട്ടന് സാമ്പത്തിക നഷ്ടം വരുത്തിയത് ഒരു ദിവസം ഒരു ബില്യൺ പൗണ്ട് വച്ച്

‘ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മയും’ ബ്രിട്ടന് സാമ്പത്തിക നഷ്ടം വരുത്തിയത് ഒരു ദിവസം ഒരു ബില്യൺ പൗണ്ട് വച്ച്

ലണ്ടൻ: ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മയും ബ്രിട്ടനെ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ കണക്ക് പ്രകാരം ബ്രിട്ടന് ഒരു ദിവസം നഷ്ടമായത് ഒരു ബില്യൺ പൗണ്ട്. ഇത് ഈ വർഷത്തെ ആദ്യ മൂന്നു മാസത്തെ ജി ഡി പി വളർച്ചാ നിരക്കും പകുതിയിലെത്തിക്കുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു. റോഡ് റയിൽ വ്യോമ ഗതാഗത സൗകര്യങ്ങൾ അപ്പാടെ താളം തെറ്റിയത് ചരക്ക് ഗതാഗതത്തെ ഏറ്റവുമധികം ബാധിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതം പൂർവ്വ സ്ഥിതിയിലാകാൻ ഇനിയും ദിവസങ്ങൾ വേണ്ടി വന്നേക്കും.

കൂടാതെ റസ്റ്റോറന്റുകൾ, പബ്ബുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ തുടങ്ങിയവിടങ്ങളിലെ വരുമാന നഷ്ടം. ബാധിച്ചത് ഏറെയും ചെറുകിടക്കാരെ. ആയിരത്തിലധികം വിമാന സർവീസുകളാണ് അതിരൂക്ഷമായ കാലാവസ്ഥ മൂലം റദ്ദാക്കേണ്ടി വന്നത്. കൂടാതെ പതിനായിരത്തിലധികം വിമാനയാത്രക്കാർ ബ്രിട്ടനിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തത് മൂലം വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടപ്പുണ്ട്.

കെട്ടിട നിർമ്മാണ രംഗത്താണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കനത്ത മഞ്ഞു വീഴ്ച്ചയും മൈനസ് താപനിലയും കഴിഞ്ഞ ഒരാഴ്ചയായി നിർമ്മാണ രംഗം പാടെ സ്തംഭിച്ച നിലയിലായിരുന്നു. ഈ മേഖലയിൽ മാത്രമുണ്ടായ നഷ്ടം രണ്ടു ബില്യൺ പൗണ്ടായി വിലയിരുത്തുന്നു. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ പ്രകാരം ജി ഡി പി വളർച്ചാ നിരക്ക് 0.2 ശതമാനം താഴോട്ടെന്നാണ്. അതായത് ആദ്യ ക്വാർട്ടറിൽ പ്രതീക്ഷിച്ച 0.4 ശതമാനത്തിന്റെ പകുതി മാത്രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more