1 GBP = 103.81

വാഹനങ്ങളിൽ നിന്നും മഞ്ഞു നീക്കം ചെയ്തില്ലെങ്കിൽ പിടി വീഴും; കാത്തിരിക്കുന്നത് നൂറു പൗണ്ട് പിഴയും പെനാൽറ്റി പോയിന്റും

വാഹനങ്ങളിൽ നിന്നും മഞ്ഞു നീക്കം ചെയ്തില്ലെങ്കിൽ പിടി വീഴും; കാത്തിരിക്കുന്നത് നൂറു പൗണ്ട് പിഴയും പെനാൽറ്റി പോയിന്റും

ലണ്ടൻ: ബ്രിട്ടൻ മഞ്ഞിൽ കുളിച്ച് നിൽക്കുകയാണ്. വാഹനങ്ങൾ ഓടിക്കുന്നവർ വാഹനങ്ങളിൽ നിന്ന് മഞ്ഞു പൂർണ്ണമായും നീക്കം ചെയ്തില്ലെങ്കിൽ പിഴയും പെനാൽറ്റിയും നൽകേണ്ടി വരും. വിൻഡ് സ്‌ക്രീനിൽ നിന്ന് മാത്രം മഞ്ഞു നീക്കിയാൽ പോരാ. വാഹനത്തിന്റെ റൂഫിൽ പോലും മഞ്ഞുണ്ടെങ്കിൽ ഫൈൻ നൽകേണ്ടി വരും.

വാഹനങ്ങളിൽ നിന്ന് മഞ്ഞു റോഡിലേക്ക് വീണ് മറ്റുള്ള വാഹനയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുകയോ ചെയ്‌താൽ 100 പൗണ്ട് സ്പോട് ഫൈനും ഒമ്പത് പെനാൽറ്റി പോയിന്റ് വരെയും ലഭിക്കുമെന്ന് എഎ മുന്നറിയിപ്പ് നൽകുന്നു. പന്ത്രണ്ട് ഇഞ്ച് വരെ വാഹനങ്ങളുടെ റൂഫിൽ സ്നോ ഉണ്ടെങ്കിൽ വാഹനമോടുന്ന സമയത്ത് ഇത് റോഡിലേക്ക് പറന്ന് വീഴാൻ സാധ്യത കൂടുതലാണ്. മറ്റുള്ള റോഡ് യാത്രക്കാർക്ക് കാഴ്ച്ച മറയ്ക്കുകയും അപകടങ്ങൾ ഉണ്ടാകുവാൻ ഏറെ സാധ്യത കൂടുതലുമാണ്.

ഇന്നലെയും മിനഞ്ഞാന്നുമായി യുകെയിലെമ്പാടും കനത്ത മഞ്ഞു വീഴ്ചയാണ് ഉണ്ടായത്. സൗത്തിലും ലണ്ടനിലുമൊക്കെ ഇന്ന് മഞ്ഞു വീഴ്ച്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നത്തെ യാത്രകൾ കഴിവതും ഒഴിവാക്കാനും മെറ്റ് ഓഫീസ് അഭ്യർത്‌ഥിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more