1 GBP =
breaking news

മണ്ഡല ഭജനയും ഭക്തിഗാന സുധയും നിറഞ്ഞ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ ഇരുപത്തിമൂന്നാമത് കുടുംബസംഗമം ഞായറാഴ്ച ടോണ്ടനിൽ….

മണ്ഡല ഭജനയും ഭക്തിഗാന സുധയും നിറഞ്ഞ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ ഇരുപത്തിമൂന്നാമത് കുടുംബസംഗമം ഞായറാഴ്ച ടോണ്ടനിൽ….

സുധാകരൻ പാലാ

യുകെ എസ്എൻഡിപി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ ഇരുപത്തിമൂന്നാമത് കുടുംബസംഗമം നാളെ ടോണ്ടനിൽ നടക്കും. രാവിലെ 10 മണിക്ക് ദീപാർപ്പണത്തോടെ സമാരംഭിക്കുന്ന കുടുംബസംഗമം വൈകീട്ട് 6 മണിക്ക് പര്യവസാനിക്കും.

ഗുരു സ്മരണ, സമൂഹ പ്രാർത്ഥന, അർച്ചന എന്നിവയ്ക്ക് ശേഷം ഗുരുദേവ കീർത്തനാലാപനം നടക്കും. തുടർന്ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന കുടുംബസംഗമ യോഗത്തിൽ എം. കെ. ബിജുമോൻ അധ്യക്ഷത വഹിക്കും. കൺവീനർ ശ്രീജാ രാജ്മോഹൻ റിപ്പോർട്ടും ഖജാൻജി ലൈജു രാഘവൻ കണക്കും അവതരിപ്പിക്കും. ഗുരുദേവ കൃതികളെ ആസ്പദമാക്കി സുധാകരൻ പാലാ പ്രഭാഷണം നടത്തും. ശാഖാ മാനേജിങ് കമ്മിറ്റിയംഗം പി.എസ്. സതീശൻ, ജോയിന്റ് കൺവീനർ സോജാ ജയപ്രകാശ് എന്നിവർ ആശംസകളർപ്പിക്കും. വനിതാ സംഘം പ്രസിഡന്റ് ശ്യാമളാ സതീശൻ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റിയംഗം മനു വാസുപണിക്കർ കൃതജ്ഞതയും പറയും. ഓഡിറ്റർ പി.ജി. സന്തോഷ്‌കുമാർ മോഡറേറ്ററാകും. ഉച്ച കഴിഞ്ഞു 3 മുതൽ വൈകീട്ട് 6 വരെ മണ്ഡല ഭജനയും ഭക്തിഗാന സുധയും നടക്കുമെന്ന് കൺവീനർ അറിയിച്ചു.
വിലാസം:
1 THE MANSE
PARMINWAY
TAUNTON
TA12JU

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more