1 GBP = 103.69
breaking news

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM) ന്റെ കര്‍മ്മപരിപാടികള്‍ക്ക് നാന്ദി കുറിച്ച് കൊണ്ട് ബ്രിസ്റ്റോള്‍ എസ്എംസിസി യൂത്ത് ഗ്രൂപ്പ്

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM) ന്റെ കര്‍മ്മപരിപാടികള്‍ക്ക് നാന്ദി കുറിച്ച് കൊണ്ട് ബ്രിസ്റ്റോള്‍ എസ്എംസിസി യൂത്ത് ഗ്രൂപ്പ്

ഫിലിപ്പ് കണ്ടോത്ത്

SMYM ന്റെ ആഭിമുഖ്യത്തില്‍ ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ പ്രഥമ സെമിനാറിന് ഫാ. സിറില്‍ ഇടമന SDB നേതൃത്വം വഹിക്കുന്നു. ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ സീറോ മലബാര്‍ സെന്ററുകളില്‍ നിന്നുമുള്ള യുവതി യുവാക്കളെ ഏവരെയും ഈ സെമിനാറിലേക്ക് ക്ഷണിക്കുന്നതായി SMYM രൂപതാ കോര്‍ഡിനേറ്റര്‍ ഫാ. സിറില്‍ ഇടമന SDB അറിയിച്ചു. സെപ്റ്റംബര്‍ 17ന് രാവിലെ 9.30ന് ഫിഷ്പോണ്ട്‌സ് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച്, ബ്രിസ്റ്റോളില്‍ വച്ച് രജിസ്ട്രേഷന്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്‌ളാസുകള്‍ നടത്തുന്നതുമായിരിക്കും. ഉച്ച ഭക്ഷണത്തിനു ശേഷം 2 മണിക്ക് ആരാധനയിലും വിശുദ്ധ ബലിയിലും പങ്ക് ചേര്‍ന്ന് സമാപനം കുറിക്കുന്ന രീതിയിലാണ് കര്‍മ്മപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

2013 ല്‍ കേരളത്തില്‍ തുടക്കം കുറിച്ച SMYM ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ യുകെയില്‍ എമ്പാടുമുള്ള യുവജനങ്ങളിലേക്കും വളരുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇവിടുത്തെ സമൂഹം ഇതിനെ വീക്ഷിക്കുന്നത്. യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് തങ്ങളുടെ യുവതലമുറകളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പുത്തന്‍ ചിറകുകള്‍ വിരിയുന്നതിനു സമാനമായ ഒരു സംതൃപ്തിയാണ് ഇത് വഴി സംജാതമാകുന്നത്.

സെപ്റ്റംബര്‍ 17ന് നടത്തപ്പെടുന്ന സെമിനാറിന്റെ വിജയത്തിലേക്കായി SMBCR ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ ചര്‍ച്ച് കമ്മിറ്റിയും എല്ലാ വിധ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ മുഴുവന്‍ യുവതിയുവാക്കളും ഇതില്‍ പങ്കെടുത്തു ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കണമെന്ന് SMBCR ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും SMBCR ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയ് സെബാസ്റ്റ്യനും എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോര്‍ജ് തരകന്‍: 07811197278

ജോമോന്‍ സെബാസ്റ്റ്യന്‍: 07929468181

വേദി:

St. Joseph Catholic Church

Fishponds

Bristol

BS163QT

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more