1 GBP = 103.70

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര നീക്കം; സ്വതന്ത്ര വാര്‍ത്താ മാധ്യമങ്ങളെയും വരുതിയിലാക്കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ്

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര നീക്കം; സ്വതന്ത്ര വാര്‍ത്താ മാധ്യമങ്ങളെയും വരുതിയിലാക്കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ്

സ്വതന്ത്രമായ നാവുകളേയും അറുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെ നിയന്ത്രിക്കാനാണ് സര്‍ക്കാന്‍ നീക്കം ആരംഭിച്ചത്. ഒരു സ്വകാര്യ ന്യൂസ് ചാനല്‍ സംഘടിപ്പിച്ച ചടങ്ങല്‍ പങ്കെടുക്കവെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം സൂചിപ്പിച്ചു.

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു എന്നതാണ് ഇത്തരത്തില്‍ ഒരു നീക്കത്തിന് കാരണമായി സ്മൃതി ചൂണ്ടിക്കാട്ടിയത്. വാര്‍ത്തകളേക്കാളധികം കാഴ്ച്ചപ്പാടുകള്‍ മാധ്യമങ്ങളിലേക്ക് വരുന്നു. ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വാര്‍ത്തയും കാഴ്ച്ചപ്പാടുകളും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നില്ല എന്നും അവര്‍ സൂചിപ്പിച്ചു.

ഓണ്‍ലൈന്‍ മീഡിയ ഒരു നിയന്ത്രണവുമില്ലാതെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നു. ഒട്ടും വ്യക്തമല്ലാത്ത രീതിയിലും കൃത്യതയില്ലാതെയും വാര്‍ത്തകള്‍ പുറത്തുവിടുന്നു. ഇക്കാര്യം നിയന്ത്രിക്കാന്‍ വാര്‍ത്താവിനിമയ വകുപ്പ് ചില പദ്ധതികള്‍ മുന്നില്‍കാണുന്നുവെന്നും അവര്‍ പറഞ്ഞു.

ഈ വാര്‍ത്തയോട് രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍നിന്നും വരുന്നത്. പലപ്പോഴും ബിജെപിക്ക് തലവേദന സൃഷ്ടിക്കാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് ഒരു തടയിടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും വിമര്‍ശനമുയരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more