1 GBP = 104.08

സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ (SMBCR) ന്റെ പിറവി തിരുന്നാളിന്റെ ഒരുക്ക ധ്യാനം ഡിസംബർ ഒന്ന് മുതൽ…..

സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ (SMBCR) ന്റെ പിറവി തിരുന്നാളിന്റെ ഒരുക്ക ധ്യാനം ഡിസംബർ ഒന്ന് മുതൽ…..

ഫിലിപ്പ് കണ്ടോത്ത്
ലോകമെങ്ങും രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിക്കുന്ന ഈ വേളയിൽ സ്നേഹത്തിന്റെയും പങ്ക് വയ്ക്കലിന്റെയും ഭക്തിസാന്ദ്രമായ ഈ ആഘോഷ പിറവിത്തിരുന്നാളിനായി എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ ക്രിസ്തുമസ് ഒരുക്ക ധ്യാനം പ്രശസ്ത ധ്യാന ഗുരുവും സഭാ പണ്ഡിതനുമായ ബഹു. അരുൺ കലമറ്റം നയിക്കുന്നതായിരിക്കും. കൂടാതെ ബഹു. ജോസ് പൂവാനി കുന്നേലച്ചനും ടോണി പഴകുളം അച്ചനും ഉണ്ടായിരിക്കും.
താഴെ പറയും വിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്:
ഡിസംബർ 1 , കാർഡിഫ് വൈകുന്നേരം 6 മുതൽ രാത്രി 11 വരെ
ഡിസംബർ 1 , ബാത് വൈകുന്നേരം 5 മുതൽ 10 വരെ
ഡിസംബർ 2 , ബാത്ത്, രാവിലെ 11 മുതൽ രാത്രി 10 വരെ
ഡിസംബർ 2 , ഗ്ലോസ്റ്റർ, രാവിലെ ഒൻപതര മുതൽ വൈകീട്ട് അഞ്ചര വരെ
ഡിസംബർ 8 , വെസ്റ്റേൺ സൂപ്പർമേയർ, രാവിലെ 11 മുതൽ വൈകീട്ട് അഞ്ചര വരെ
ഡിസംബർ 9 , ടോണ്ടൻ , രാവിലെ ഒൻപതര മുതൽ വൈകീട്ട് 6 വരെ
ഡിസംബർ 10 , ടോണ്ടൻ , ഉച്ചക്ക് ഒന്ന് മുതൽ രാത്രി 8 വരെ
ഡിസംബർ 15 , ബ്രിസ്റ്റോൾ, വൈകീട്ട് 5 മുതൽ 9 വരെ
ഡിസംബർ 16 , ബ്രിസ്റ്റോൾ രാവിലെ 9 മുതൽ വൈകീട്ട് 4 വരെ
ഡിസംബർ 17 , യോവിൽ, ഉച്ചക്ക് പന്ത്രണ്ടര മുതൽ രാത്രി 8 വരെ
മുകളിൽ പറഞ്ഞ ദിവസങ്ങളിലല്ലാതെ കലമറ്റത്തച്ചന്റെ ധ്യാനം ആഗ്രഹിക്കുന്നുവെങ്കിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തുമായി ബന്ധപ്പെടുക. (07703063836)
ധ്യാനത്തിനൊപ്പം കുമ്പസാര സൗകര്യമുണ്ടായിരിക്കും.
ലോകരക്ഷകന്റെ ജനനത്തെ അനുസ്മരിക്കുവാൻ ഒരുങ്ങുന്ന ഈ സമയത്ത് ഇതാ കർത്താവിന്റെ ദാസി എന്ന് പറഞ്ഞ മറിയം നമുക്ക് മാതൃകയാണ്. മറിയത്തെ പോലെ വചനമാകുന്ന ദൈവവചനത്തെ ലോകത്തിനു മുന്നിൽ പറയുവാനുള്ള ദൈവകൃപ ക്രിസ്തുമസ് ഒരുക്കധ്യാനത്തിലൂടെ നമ്മൾക്ക് നേടിയെടുക്കാനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാവരെയും ദൈവസന്നിധിയിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട്, സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more