1 GBP = 103.73
breaking news

പ്രവര്‍ത്തന മികവിന് അംഗീകാരം; ഷിബു ജോണിന്റെ നേതൃത്വത്തില്‍ വീണ്ടും സാലിസ്ബറി മലയാളി അസോസിയേഷന് നവനേതൃത്വം

പ്രവര്‍ത്തന മികവിന് അംഗീകാരം; ഷിബു ജോണിന്റെ നേതൃത്വത്തില്‍ വീണ്ടും സാലിസ്ബറി മലയാളി അസോസിയേഷന് നവനേതൃത്വം

സുജു ജോസഫ്

സാലിസ്ബറി മലയാളി അസോസിയേഷന് 2017 2018 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നു. കഴിഞ്ഞ ഭരണസമിതിയുടെ പ്രവര്‍ത്തന മികവിന് അംഗീകാരമെന്ന നിലയിലാണ് ഷിബു ജോണിന്റെ നേതൃത്തിലുള്ള ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ വിഷു ആഘോഷ വേളയില്‍ പുതു നേതൃത്വം ചുമതയേറ്റിരുന്നു.

യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ ശക്തമായ അസ്സോസിയേഷനുകളില്‍ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷന്‍ കഴിഞ്ഞ റീജിയണല്‍ കലാമേളയില്‍ രണ്ടാം സ്ഥാനവും കായികമേളയില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. കൂടാതെ സാലിസ്ബറി സിറ്റി കൗണ്‍സില്‍ സംഘടിപ്പിച്ച കാര്‍ണിവലില്‍ തദ്ദേശീയരെ പിന്നിലാക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കുവാനും കഴിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കഌസിക്കല്‍ ഡാന്‍സ് കഌസ്സ്, മറ്റ് വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കാനും സജീവമാക്കി മുന്നോട്ട് കൊണ്ട് പോകുന്നതിനും കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രസിഡന്റായി ഷിബു ജോണ്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയില്‍ സെക്രെട്ടറിയായി സില്‍വി ജോസും
ട്രഷററായി സെബാസ്റ്റിയന്‍ ചാക്കോയും വൈസ് പ്രസിഡന്റായി മേഴ്‌സി സജീഷും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ലൂയിസ് തോമസും ജോയിന്റ് ട്രഷററായി കുര്യാച്ചന്‍ സെബാസ്ട്യനും എക്‌സിക്ക്കുട്ടീവ് അംഗങ്ങളായി എം പി പദ്മരാജ്, ഷീനാ ജോബിന്‍, ബിജു തോമസ്, അഭിലാഷ് തുടങ്ങിയവരും പുതിയ കമ്മിറ്റിയിലെത്തി.

സംഘടനയുടെ യുക്മ പ്രതിനിധികള്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റായ സുജു ജോസഫ്, സൗത്ത് വെസ്റ്റ് റീജിയണല്‍ ജനറല്‍ സെക്രെട്ടറി എം പി പദ്മരാജ്, മേഴ്‌സി സജീഷ് തുടങ്ങിയവരാണ്. കഴിഞ്ഞ കാലങ്ങളിലെന്നപോലെ പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് പ്രസിഡന്റ് ഷിബു ജോണ്‍ അഭ്യര്‍ത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more