1 GBP = 104.13

യുക്മ യൂത്ത് – എസ കെ സി എ കരിയർ ഗൈഡൻസിന് മികച്ച പങ്കാളിത്തം.  പ്രൗഢഗംഭീര സദസിനെ സാക്ഷിയാക്കി എസ് കെ സി എ യൂത്ത് ഫോറത്തിന് ഭദ്രദീപം തെളിച്ചു. ആദ്യ കൂടിവരവ് ഈമാസം ഇരുപത്തിയെട്ടിന്.

യുക്മ യൂത്ത് – എസ കെ സി എ കരിയർ ഗൈഡൻസിന് മികച്ച പങ്കാളിത്തം.  പ്രൗഢഗംഭീര സദസിനെ സാക്ഷിയാക്കി എസ് കെ സി എ യൂത്ത് ഫോറത്തിന് ഭദ്രദീപം തെളിച്ചു. ആദ്യ കൂടിവരവ് ഈമാസം ഇരുപത്തിയെട്ടിന്.
                                                                                                        വർഗീസ് ഡാനിയേൽ
യുക്മ യൂത്തും ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷനും സംയുക്തമായി ഈ മാസം അഞ്ചാം തീയതി  ശനിയാഴ്ച ഷെഫീൽഡിൽ വെച്ചു നടത്തിയ കരിയർ ഗൈഡൻസ് ശ്രദ്ധേയമായി. ഇവിടെ  പഠിച്ചു വളരുന്ന മലയാളി കുട്ടികൾക്ക് വിവിധ കോഴ്‌സുകളെപ്പറ്റിയും തൊഴിൽ രംഗങ്ങളെ പറ്റിയും പരിചയപ്പെടുത്തുക എന്ന  ലക്‌ഷ്യം വച്ചുകൊണ്ടാണ്  യുക്മ യൂത്തിന്റെ ആഭിമുഖ്യത്തിൽ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനും (എസ് കെ സി എ) യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയനും സംയുക്തമായി  കരിയർ ഗൈഡൻസ് പ്രോഗ്രാം നടത്തിയത്. അതോടൊപ്പം ഷെഫീൽഡിൽ യുവനിരയെ ഏകോപിപ്പിച്ചുകൊണ്ട് കർമ്മ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനായി എസ് കെ സി എ യൂത്ത് ഫോറം ഉത്‌ഘാടനം ചെയ്തു.
യുക്മ റീജിയണൽ പ്രസിഡന്റ് കിരൺ സോളമന്റെ അദ്ധ്യക്ഷതയിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റും യുക്മ യൂത്ത് കോർഡിനേറ്ററുമായ ഡോ. ദീപ ജേക്കബ് കരിയർ ഗൈഡൻസ്  ഉത്‌ഘാടനം ചെയ്തു. വളർന്നുവരുന്ന തലമുറയ്ക്കു  അവരവരുടെ അഭിരുചിക്കനുസൃതമായ വിദ്യാഭാസം നേടുവാനും   സംതൃപ്തമായ തൊഴിൽ മേഖലയിലേക്ക് കടന്നുപോകുവാനുമുള്ള പാത കാണിച്ചുകൊടുക്കുക എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത് എന്ന് ഡോ.ദീപ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ” എല്ലാം അറിയാം എന്ന ധാരണ” മലയാളി സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രശ്നതുല്യം ആക്കിയിട്ടുണ്ടെന്നും അതിനൊരു മാറ്റം അനിവാര്യമാണെന്നും ദോ.ദീപ കൂട്ടി ചേർത്തു. എസ കെ സി എ  സെക്രട്ടറി ജിമ്മി ജോസഫ് സ്വാഗതവും പ്രസിഡന്റ് വർഗീസ് ഡാനിയേൽ ആശംസ പ്രസംഗവും നടത്തി.
 ഷെഫീൽഡിൽ കുട്ടികൾ നടത്തിയ ശാസ്ത്ര പ്രദർശനത്തിന് ശേഷം യു കെ യിലെ പ്രൊഫഷണൽ രംഗങ്ങളിൽ പ്രഗത്ഭരായ വ്യക്തികളും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും വിദഗ്ധരും നയിച്ച ക്‌ളാസ്സുകളിൽ കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ എൺപതിൽപരം ആൾക്കാർ പങ്കെടുത്തു. ഷെഫീൽഡ് സെന്റ് പ്രാട്രിക് അക്കാദമി ഹെഡ് ടീച്ചർ മിസിസ് നീലിസ്, പ്രൈമറി വിദ്യാഭ്യാസ രീതികളെപ്പറ്റി വിവരിച്ചപ്പോൾ  കീ സ്റ്റേജ് ഒന്നുമുതൽ ജി സി എസ് സി വരെയുള്ള കാര്യങ്ങൾക്ക് പറ്റി വിശദമായ ക്‌ളാസ് നയിച്ചത് ഷെഫീൽഡിലെ അദ്ധ്യാപകനായ ശ്രീ ബിനിൽ പോൾ ആയിരുന്നു. “എ ലെവൽ ആൻഡ് പേർസണൽ സ്റ്റേറ്റ് മെന്റ് ” നെ പറ്റി ഹാളിൽ നിന്നുള്ള അധ്യാപിക അന്നമ്മ ജോസഫ് പല മാതാപിതാക്കൾക്കും ഒരു പുതിയ അറിവായിരുന്നു.മി.ജിബി ജോർജ് നടത്തിയ മോട്ടിവേഷൻ  സ്പീച് ശ്രോതാക്കൾക്ക് ഒരു പുത്തൻ ഉണർവ്വാണ്‌ നൽകിയത്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഡോ. സബ് എബ്രഹാം ബയോമെഡിക്കൽ മേഖലയിലെ വൻ അവസരങ്ങളെപ്പറ്റിയും അതിലേക്കുള്ള കോഴ്‌സുകളെപ്പറ്റിയും ക്‌ളാസ്സുകൾ എടുത്തു. ഷെഫീൽഡ് ടീച്ചിങ് ഹോസ്പിറ്റലിലെ ഹ്യൂമൻ റിസോർസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ശ്രീ ഷൈജു പോൾ, പ്രസ്തുത സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാഠ്യ പദ്ധതികളെ പറ്റി  പങ്കുവെച്ചപ്പോൾ അവിടെ ജോലിചെയ്യുന്നവർക്കുപോലും അത് ഒരു പുതിയ അറിവായിരുന്നു. ഷെഫീൽഡിൽ പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച ഡോ. സുജിത് എബ്രഹാം മെഡിസിൻ മേഖലയെപ്പറ്റിയും മി. നോംസൺ  എഞ്ചിനിയറിംങ് മഖലയിലെ വിദ്യാഭ്യാസ രീതികളെപ്പറ്റിയും പങ്കുവച്ചപ്പോൾ യൂണിവേഴ്സിറ്റി  വിദ്യർത്ഥിനിയായ സെറാഫിൻ ജോർജ് ഫാർമസി കോഴ്‌സിനെപ്പറ്റി ഒരു അവലോകനം തന്നെ നടത്തി.
എസ കെ സി എ യ്ക്ക് ഒരു നാഴിക കല്ലായി  “എസ കെ സി എ യൂത്ത് ഫോറം” എന്ന പേരിൽ യുവതീ യുവാക്കൾക്കായി ഒരു പ്രവർത്തനവേദി പ്രസിഡന്റ് വർഗീസ് ഡാനിയേൽ ഉത്‌ഘാടനം ചെയ്തു.

ഇതിന്റെ കോർഡിനേറ്റർഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട  ശ്രീ ബിനിൽ പോൾ, ശ്രീമതി ഹരിപ്രിയ  സനീഷ്,
ശ്രീ റ്റോം സെബാസ്റ്റ്യൻ, ശ്രീമതി  ആലീസ്‌ ബെന്നിഎന്നിവർ യൂത്ത് ഫോറത്തിന്റെ ഉദ്ദ്യേശ ലക്ഷ്യങ്ങൾ വേദിയിൽ അവതരിപ്പിച്ചു.
വരും തലമുറയ്ക്ക്‌, അവരുടെകഴിവുകൾ വികസിപ്പിക്കുവാനും, വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ അവസരങ്ങളെ പറ്റി അറിയുവാനും, ചർച്ച ചെയ്യുവാനും, നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ പറ്റി ബോധവാന്മാരാകുവാനും, ഉത്തരവാദിത്വ ബോധം   വളർത്താനും,  കലാ-കായിക വിനോദപരമായ അവസരങ്ങൾ നൽകികൊണ്ട്‌ മാനസ്സീകവും കായികപരവുമായ ആരോഗ്യത്തിൽ വളരുവാനും,  നമ്മുടെ സമൂഹത്തിന്റെ നാളെയുടെ നായകരാകുവാനും കഴിയുന്ന തരത്തിൽ അവരെ രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണു എസ കെ സി എ യൂത്ത് ഫോറംരൂപീകരിച്ചിരിക്കുന്നത്‌.
പതിനൊന്നു വയസ്സുമുതൽ 25 വയസ്സു വരെയുള്ളവർക്കാണു യൂത്ത്‌ ഫോറത്തിൽ ചേർന്നു പ്രവർത്തിക്കുവാൻ ഇപ്പോൾ അവസരം ഒരുക്കിയിരിക്കുന്നത്‌. യൂത്ത് ഫോറത്തിന്റെ ആദ്യ കൂടിവരവ്  ഈ മാസം 28 ആം തീയതി തിങ്കളാഴ്ച ഉച്ചക്ക്‌ രണ്ടുമുതൽ അഞ്ചര വരെ ലോങ്ങ്ലീ പാർക്കിൽ വെച്ച്‌  നടത്തുന്നുത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതായി തദവസരത്തിൽ  അറിയിച്ചു..
മികച്ച ശാസ്ത്ര പ്രദര്ശനത്തിനുള്ള വിജയിയായി ഗ്രൂപ്പ് എ വിഭാഗത്തിൽ  ആൻ മരിയ ഷാജുവും ഗ്രുപ്പ് ബി വിഭാഗത്തിൽ സാന്ദ്ര ബിനിലും അർഹരായപ്പോൾ  ദൈവിക്  വിഷ്ണു, സഞ്ജയ് കിരൺ, കെയ്റ്റ്  ലിയോ, കൃഷ്ണ സജിൻ എന്നീ കുട്ടികൾ അവതരിപ്പിച്ച  “റെയിൻബോ വോക്കിങ് വാട്ടർ” പ്രത്യേക പുരസ്‌കാരത്തിന് അർഹമായി.  ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ആരംഭിച്ച പരിപാടികൾക്ക്  വൈകിട്ട് എട്ടരയ്ക്ക് പരിസമാപ്തിയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more