1 GBP = 104.04
breaking news

ഷെഫീൽഡ്‌ കേരളാ കൾച്ചറൽ അസ്സോസിയേഷനിൽ രഹസ്യ  ബാലറ്റിലൂടെ തിരഞ്ഞെടുപ്പ്‌. വർഗ്ഗീസ്‌  ‌ ഡാനിയേൽ പ്രസിഡന്റ്‌ ജിമ്മി ജോസഫ്‌ സെക്രട്ടറി.

ഷെഫീൽഡ്‌ കേരളാ കൾച്ചറൽ അസ്സോസിയേഷനിൽ രഹസ്യ  ബാലറ്റിലൂടെ തിരഞ്ഞെടുപ്പ്‌. വർഗ്ഗീസ്‌  ‌ ഡാനിയേൽ പ്രസിഡന്റ്‌ ജിമ്മി ജോസഫ്‌ സെക്രട്ടറി.
ഷെഫീൽഡ്‌ കേരളാ കൾച്ചറൽ അസ്സോസിയേഷന്റെ (എസ് കെ സി എ) 2018-19 കാലയലവിലെ ഭരണസമിതിയിലേക്ക്‌ ‌ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ വൻ   ഭൂരിപക്ഷത്തിൽ വർഗ്ഗീസ്‌ ഡാനിയേൽ പ്രസിഡന്റയും ജിമ്മി ജോസഫ്‌ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
നാട്ടിലെ പൊതു  ഇലക്ഷനിൽ കാണുന്ന പോലെ വീറും, വാശിയും, ആവേശവും, പ്രതീക്ഷയും നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ പതിനേഴാം തീയതി ഷെഫീൽഡിൽ അരങ്ങേറിയത്.
നൂറിൽ പരം അംഗങ്ങളുള്ള  എസ് കെ സി എ യിൽ നിയമ സംഹിത പ്രകാരം നിശ്ചിത തീയതിക്കുമുന്പായി അംഗത്വം പുതുക്കിയ  കുടുംബങ്ങൾക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. ഒരു കുടുംബത്തിന് ഒരു വോട്ട് എന്ന കണക്കിൽ നടന്ന തിരഞ്ഞെടുപ്പിൽ   അപ്രക്ഷീതമായി വന്ന കനത്ത മഞ്ഞു വീഴ്‌ചമുള്ള  തികച്ചും പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ട് കൂടി 93 ശതമാനം വോട്ട് രേഖപെടുത്തിയത്, അസ്സോസിയേഷന്റെ ഭാവി സുരക്ഷിതമായ നേത്യത്വത്തിന്റെ കൈകളിൽ ആയിരിക്കണം എന്ന മെമ്പേഴ്സിന്റെ ഉറച്ച തിരുമാനമായിരുന്നിരിക്കാം.
നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള ദിവസം പൂർത്തിയായപ്പോൾ ജോയിന്റ് സെക്രട്ടറി ഒഴികെ എല്ലാ സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് ഉണ്ടാകും എന്ന് കരുതി എങ്കിലും പത്രിക പിൻ വലിക്കുവാനുള്ള സമയമായപ്പോൾ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മാത്രമായി മത്സരം ചുരുങ്ങി.
ട്രഷറർ ആയി റോജൻ ജെയിംസ്, ജോയിന്റ് സെക്രട്ടറി ആയി സീന ഷാജു, കമ്മറ്റി അംഗങ്ങളായി ബിജോയ് ആൻഡ്രുസ്, ജോസ് ജോർജ്, കിരൺ സോളമൻ, മാണി തോമസ്, രാജു ചാക്കോ, ഷിബു ജോർജ് എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ബിനോയ് തോമസ് തിരഞ്ഞെടുപ്പ് ഹാളിൽ വെച്ച് ശബ്ദവോട്ടൊടെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സജിൻ രവീന്ദ്രൻ, ബിജു മാത്യു എന്നിവരെ  പ്രസിഡന്റ്  നോമിനേറ്റഡ് മെംബേർസ് ആയി കമ്മറ്റിയിൽ ഉൾപ്പെടുത്തി.
“നേരിനൊപ്പം, നല്ലതിനൊപ്പം, നിങ്ങളോടൊപ്പം.” എന്ന മുദ്രാവാക്യവുമായി ഒരു  സെക്രട്ടറി സ്ഥാനാർഥി പ്രചാരണം നടത്തിയപ്പോൾ “വളരണം ഈ അസ്സോസ്സിയേഷൻ തുടരണം മികച്ച ഭരണം” എന്ന മുദ്രാവാക്യവുമായാണ് ഒരു വിഭാഗത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയും സെക്രട്ടറി  സ്ഥാനാർത്ഥിയും പ്രചാരണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വരെ പ്രചാരണ പോസ്റ്ററിൽ ഉൾപ്പെടുത്തിയും പ്രചാരണത്തിന് കൊഴുപ്പേകാൻ സ്ഥാനാർത്ഥികൾ ശ്രമിച്ചു എന്നത് പൊതുജനങ്ങളിൽ കൗതുകം ഉണർത്തി.
ഹാളിലേക്ക് കയറുന്ന ഓരോ വോട്ടർമാരേയും, സഥാനാർത്ഥികൾ വട്ടമിട്ടു പിടികൂടുകയും, ഒരു കുറിപ്പ് കൊടുത്ത് അവസാനമായി ഒരു വോട്ടഭ്യർത്ഥന നടത്തിയുമാണ് വോട്ടെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് പറഞ്ഞുവിട്ടുകൊണ്ടിരുന്നത്.. മഞ്ഞ് കാരണം തുടക്കത്തിൽ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് എങ്കിലും മഞ്ഞു കനത്തതിനോടൊപ്പം പോളിങ് നിലവാരവും മെച്ചപ്പെട്ടു.
വോട്ടിങ്ങ് സമയം അവസാനിച്ചെന്ന റിട്ടേണിംങ്ങ് ഓഫിസറുടെ അറിയിപ്പോടെ  ആരാകും അടുത്ത പ്രസിഡന്റും സെക്രട്ടറിയും എന്ന ഉദ്വേക നിമിഷത്തിന് ഉത്തരം ലഭിക്കാനുള്ള   മൂന്ന് മണിക്കൂറത്തെ കാത്തിരുപ്പിനു വിരാമമായി. ഹാളിൽ നിശബ്ദത പരന്നു, സഥാനാർത്ഥികളെ വേദിയിൽ കയറ്റിയിരുത്തി ജനത്തിനു കാണുന്ന വിധമായിരുന്നു വോട്ടെണ്ണൽ.
സെക്രട്ടറി സ്ഥാനാർത്ഥികളുടെ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ പ്രതീക്ഷകളെ അസ്ഥാനത്താക്കി കൊണ്ട് ജിമ്മി ജോസഫ് പതിനാല് വോട്ടിന്റെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. തുടർന്ന്  പ്രസിഡന്റ്  സ്ഥാനാർത്ഥികളുടെ ഫലപ്രഖ്യാപനം വന്നപ്പോൾ  27  വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ്  വർഗീസ് ഡാനിയേൽ വിജയിച്ചത്.
അഞ്ചുമണിക്ക്‌ തുടങ്ങിയ വാർഷീക പൊതുയോഗത്തിൽ  പ്രസിഡന്റ്‌ ബിജു മാത്യൂ അദ്ധ്യക്ഷത വഹിച്ച്‌ സംസാരിച്ചു. തന്റെ കാലയളവിൽ ലഭിച്ച എല്ലാ പിന്തുണക്കും കമ്മറ്റി അംഗങ്ങൾക്കും എല്ലാ അംഗങ്ങൾക്കും നന്ദി അർപ്പിച്ചു. ശേഷം സെക്രട്ടറി ട്രീസ വിനയ്‌ വാർഷീക റിപ്പോർട്ടും ട്രഷറർ ബിബിൻ ജോസ്‌ വാർഷീക വരവുചിലവു കണക്കുകളും അവതരിപ്പിച്ചു പാസാക്കി.  ജോയന്റ്‌ ‌ സെക്രട്ടറി ഷിബു സേവ്യർ കഴിഞ്ഞ ഒരുവർഷക്കാലം കമ്മറ്റിയുടെ പ്രവർത്തനങ്ങളിൽ സഹായിച്ച എല്ലാവർക്കും  ‌കൃതജ്ഞത അർപ്പിച്ചു.  തുടർന്നാണ്  തിരഞ്ഞെടുപ്പ്‌ നടപടികൾ റിട്ടേണിംഗ്‌ ഓഫീസർ ബിനിൽ പോളിന്റെയും  ജിം തൊടുകയുടെയും നേതൃത്വത്തിൽ ആരംഭിച്ചത്.
തിരഞ്ഞെടുപ്പുകളുടെയും മത്സരങ്ങളുടെയും ആരവങ്ങൾ ഉണ്ടെങ്കിലും യുകെയിൽ  പിളർപ്പില്ലാതെ പ്രവർത്തിക്കുന്ന  മലയാളി അസോസിയേഷനുകളിൽ ഒന്നാണ്   എസ് കെ സി എ. ഒരുപക്ഷെ പല അസോസ്സിയേഷനുകൾക്കും മാതൃകയാക്കാവുന്ന ചുരുക്കം ചിലതിൽ ഒന്ന്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more