1 GBP = 104.27
breaking news

ആറാമത് ഇടുക്കി ജില്ലാ സംഗമം മെയ് ആറിന്…ഇക്കുറി അതിഥിയായെത്തുന്നത് ഇടുക്കി എംപി ജോയിസ് ജോര്‍ജ് കുടുംബ സമേതം…

ആറാമത് ഇടുക്കി ജില്ലാ സംഗമം മെയ് ആറിന്…ഇക്കുറി അതിഥിയായെത്തുന്നത് ഇടുക്കി എംപി ജോയിസ് ജോര്‍ജ് കുടുംബ സമേതം…

റോയ് മാത്യു മാഞ്ചസ്റ്റര്‍

ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ വാര്‍ഷികത്തില്‍ ഇടുക്കി ജില്ലാക്കാരായ എല്ലാവരുടെയും കുടെ സമയം ചെലവഴിക്കാനും, അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും, ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയില്‍ പങ്കുകെള്ളാന്‍ എല്ലാവരും മെയ് ആറിനു നടക്കുന്ന സംഗമത്തില്‍ എത്തുന്നതിനായി ജോയിസ് ജോര്‍ജ് എംപി എല്ലാ ഇടുക്കി ജില്ലാക്കാരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. ജോയിസ് ജോര്‍ജ് എംപി യുടെ വീഡിയോ നൂസിന്റ അടിയില്‍ ചേര്‍ത്തിരിക്കുന്നു.

ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും ആസ്വാദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലേക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു.

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹകൂട്ടായ്മ യുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇടുക്കി ജില്ലാ സംഗമം പതിനാറു ലക്ഷം രൂപ കൊടുത്ത് കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കന്‍ സാധിച്ചത് യുകെയിലുള്ള ഒരോ ഇടുക്കിക്കാര്‍ക്കും അഭിമാനിക്കാനുള്ളതാണ്.

മെയ് ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും , പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

യുകെയില്‍ ഉളള എല്ലാ ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്ക് ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാര്‍ദ്ദവമായി നിങ്ങളെ ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre – Woodcross Lane

Bliston ,

Wolverhampton.

BIRMINGHAM

WV14 9BW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ഈ നമ്പരുകളില്‍ ബന്ധപ്പെടുക.

കണ്‍വീനര്‍:

റോയി മാത്യു 07828009530

ജോയിന്റ് കണ്‍വീനേഴ്സ്:-

ബാബു തോമസ് 07730 883823

ബെന്നി തോമസ് 07889 971259,

റോയി മാത്യു 07956 901683,

ഷിബു സെബാസ്റ്റ്യന്‍ 07576 195312.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more