1 GBP = 104.12

നാലുവയസുകാരന്‍ ചന്ദ്രമൗലിയുടെ പിറന്നാളിന് സമ്മാനവുമായി അച്ഛനെത്തില്ല ; ലണ്ടനില്‍ മരിച്ച ശിവപ്രസാദിന്റെ വിയോഗം അറിയാതെ അച്ഛനെ കാത്തിരിക്കുന്ന കുരുന്നുകള്‍ക്കായി യുകെ മലയാളി സമൂഹം ഒന്നിക്കുന്നു , നാട്ടിലെത്തിക്കാനാകാതെ, നിയമതടസങ്ങളില്‍ കുടുങ്ങി മൃതദേഹം ലണ്ടനില്‍…

നാലുവയസുകാരന്‍ ചന്ദ്രമൗലിയുടെ പിറന്നാളിന് സമ്മാനവുമായി അച്ഛനെത്തില്ല ; ലണ്ടനില്‍ മരിച്ച ശിവപ്രസാദിന്റെ വിയോഗം അറിയാതെ അച്ഛനെ കാത്തിരിക്കുന്ന കുരുന്നുകള്‍ക്കായി യുകെ മലയാളി സമൂഹം ഒന്നിക്കുന്നു , നാട്ടിലെത്തിക്കാനാകാതെ, നിയമതടസങ്ങളില്‍ കുടുങ്ങി മൃതദേഹം ലണ്ടനില്‍…

ലണ്ടന്‍ : ഇന്നേക്ക് 18 നാള്‍ കൂടി കഴിഞ്ഞാല്‍ നാലുവയസുകാരന്‍ ചന്ദ്രമൗലിയുടെ പിറന്നാളാണ്. അച്ഛന്‍ ലണ്ടനില്‍ ആണെങ്കിലും ആ സ്‌നേഹം അനുഭവിക്കാന്‍ യോഗമില്ലാതെ ചന്ദ്രമൗലിയും ചേച്ചിയും അമ്മയും തിരുവനന്തപുരത്തെ വാടക വീട്ടില്‍ ഏറെ നാളായി അദ്ദേഹത്തെ കാത്തിരിക്കുകയാണ്. കാരണം രണ്ടു മാസമായി നാട്ടില്‍ പോകാന്‍ ടിക്കറ്റ് എടുത്തു അടുത്ത ചൊവ്വാഴ്ച നാട്ടില്‍ എത്തുമെന്ന ഉറപ്പിലാണ് ഇപ്പോഴും ചന്ദ്രമൗലിയും ആറാം ക്ളാസുകാരി പീയുഷയും കാത്തിരിക്കുന്നത്. അച്ഛന്‍ വരുമ്പോള്‍ പിറന്നാള്‍ ആഘോഷം ഗംഭീരം ആയിരിക്കും എന്നൊക്കെ ചന്ദ്രമൗലി കൂട്ടുകാരോടും പറഞ്ഞു കഴിഞ്ഞു . പക്ഷെ തന്റെ അച്ഛന്‍ ഇനി ഒരിക്കലും സമ്മാനവും ആയി വരില്ലെന്ന് ഇപ്പോള്‍ അവനോടു പറഞ്ഞു മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല . ലണ്ടനില്‍ നിയമ നടപടികളില്‍ കുരുങ്ങി മൃതദേഹം ഒരാഴ്ചയായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുക ആണെങ്കിലും തടസ്സങ്ങള്‍ മാറി കഴിഞ്ഞാല്‍ അച്ഛനെ കാത്തിരിക്കുന്ന ഈ കുരുന്നു തന്നെ വേണ്ടി വരും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ദര്‍ഭ പുല്‍ മോതിരം അണിയേണ്ടതെന്ന വിധിയുടെ ക്രൂരതയ്ക്ക് മുന്നില്‍ തളരുകയാണ് ശിവപ്രസാദിന്റെ പത്‌നി ശാലു.
അതിനിടെ ഇക്കഴിഞ്ഞ ഡിസംബര്‍ 19 നു ശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ലാത്ത ശിവയുടെ മൃതദേഹം കഴിഞ്ഞ ആഴ്ച അനാഥമായ നിലയില്‍ പോലീസ് കണ്ടെത്തിയെങ്കിലും ഇതുവരെ നാട്ടിലേക്കു അയക്കുന്ന കാര്യത്തില്‍ വ്യക്തമായ രൂപരേഖ ആയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. ബ്രിട്ടനില്‍ ബന്ധുക്കളോ മറ്റോ ഇല്ലാതെ പോയ ശിവയുടെ മൃദദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി എംബസിയെ ഏല്‍പ്പിച്ചിട്ടു ഒരാഴ്ച പിന്നിടുമ്പോഴും എന്താണ് മൃതദേഹം നാട്ടില്‍ എത്താന്‍ വൈകുന്നതെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല . മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ പണത്തിനു തടസം ഇല്ലെന്നു എംബസി വക്താക്കള്‍ പറയുന്നുണ്ടെങ്കിലും മറ്റു രേഖകള്‍ കിട്ടാന്‍ ഉള്ള കാലതാമസമാണ് തടസ്സം എങ്കില്‍ നോര്‍ക്കയും മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തിയത് എന്ന് വ്യക്തമാകുകയാണ് . മുന്‍പ് സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍ മരിച്ചപ്പോള്‍ പോലും മലയാളി സമൂഹം മൃതദേഹം ഏറ്റെടുത്തു ദിവസങ്ങള്‍ക്കകം നാട്ടില്‍ എത്തിച്ച അനുഭവം മുന്നില്‍ ഉള്ളപ്പോഴാണ് പത്തു വര്‍ഷമായി ലണ്ടനില്‍ സ്ഥിര താമസമായ ശിവയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ തടസം നേരിടുന്നത്.
മരണത്തെ കുറിച്ച് ആദ്യ സൂചന ലഭിച്ചപ്പോള്‍ തന്നെ മലയാളി സമൂഹത്തിന്റെ പ്രതിനിധികള്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ മൃതദേഹം ഇപ്പോള്‍ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്സിന് ഏറ്റെടുത്തു ഈ ദിവസങ്ങളില്‍ തന്നെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് വ്യക്തമായ രൂപരേഖ ലഭിക്കുമായിരുന്നു. എന്നാല്‍ പണച്ചിലവ് ആര് വഹിക്കും എന്ന തര്‍ക്കത്തിന് മുന്നില്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ പോയ സാഹചര്യത്തിലാണ് എംബസിക്കു മുന്നില്‍ ശിവയുടെ കാര്യം എത്തുന്നതും ഇപ്പോള്‍ നിയമ നടപടികളില്‍ കുരുങ്ങി നാട്ടില്‍ എന്നെത്തും എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതെ പോകുന്നതും . ഈ സാഹചര്യത്തില്‍ യുകെ മലയാളികളില്‍ പലരും ഇടപെടാന്‍ തയ്യാറായതോടെ ഇന്നലെ മുതല്‍ നോര്‍ക്കയില്‍ നിന്നും ഈ ആവശ്യം സംബന്ധിച്ച് എംബസിയില്‍ നിര്‍ദേശം എത്തിയതായി സൂചനയുണ്ട് . ഇതോടെ പണം ആവശ്യമാണെങ്കില്‍ അതിനു വേണ്ടി രംഗത്തിറങ്ങാനും യുകെ മലയാളി സമൂഹത്തില്‍ ഒട്ടേറെ പേര്‍ തയ്യാറായി രംഗത്തുണ്ട് .
ഈ സാഹചര്യത്തില്‍ ലണ്ടന്‍ മലയാളി എന്ന വിശേഷണം പോലും ബാധ്യതയായി മാറിയ ശിവപ്രസാദിന് വേണ്ടി , അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി ഉദാരമതികളുടെ കരുണ തേടുകയാണ് . ആരും ഇല്ലാതെ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് മുന്നില്‍ ലോക നന്മ ഒരിക്കലും ഇല്ലാതാകുന്നില്ല എന്ന് തെളിയിക്കാന്‍ ഉള്ള അവസരം കൂടിയാണ് . ശിവയുടെ മൃദദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമം ഊര്‍ജ്ജിതമായി ഏറ്റെടുത്തിരിക്കുന്നത് ബൈജു സലിം ( ഓക്‌സ്‌ഫോര്‍ഡ്), മനോജ് പിള്ള (ഡോര്‍സെറ്റ് ) , സുഗതന്‍ തെക്കേപ്പുര ( ഈസ്റ്റ് ഹാം ), രാജേഷ് (ന്യുകാസില്‍ ) തുടങ്ങിയ പൊതു പ്രവര്‍ത്തകരാണ്. ഇതോടൊപ്പം ശിവയുടെ പത്‌നിക്കും കുട്ടികള്‍ക്കും കൈത്താങ്ങാകാന്‍ ഉള്ള ശ്രമങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ് അടക്കമുള്ള സന്നദ്ധ സംഘടനകളും ആരംഭിച്ചിട്ടുണ്ട് . ഈ ശ്രമത്തില്‍ പങ്കാളി ആകാന്‍ ഓരോ യുകെ മലയാളിയും തയ്യാറാകണമെന്ന് ഇടുക്കി ചാരിറ്റിക്ക് വേണ്ടി ടോം ജോസ് അറിയിച്ചു . ശിവയുടെ പത്‌നിക്ക് നേരിട്ട് സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവരുടെ അക്കൗണ്ട് നമ്പറും പ്രസിദ്ധീകരിക്കുന്നു .
SALU K ,
A/C NO – 67166382119,
SBT VATTIYOORKKAVU BRANCH,
IFSC Code SBTR 00433

ACCOUNT NAME – IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

വാര്‍ത്ത: മനോജ് പിള്ള

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more