1 GBP = 103.12

ശിവപ്രസാദ് ഫണ്ട് ഒരു ദിവസം കൊണ്ട് ലഭിച്ചത് 310 പൗണ്ട്

ശിവപ്രസാദ് ഫണ്ട് ഒരു ദിവസം കൊണ്ട് ലഭിച്ചത് 310 പൗണ്ട്

കഴിഞ്ഞ ആഴ്ച്ച ലണ്ടനിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി ശിവപ്രസാദിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഫണ്ട് ശേഖരണം ഒരു ദിവസം പിന്നിടുമ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചത് 310 പൗണ്ടാണ്. കളക്ഷന്‍ തുടരുന്നു.

മരിച്ചു രണ്ടാഴ്ചയോളം മുറിയില്‍ കിടന്നതിനു ശേഷമാണു ഭാര്യ വിളിച്ചു പറഞ്ഞു സുഹൃത്ത് പോയി ശവശരിരം കണ്ട് പോലീസില്‍ അറിയിച്ചത് എന്നാണ് കിട്ടുന്ന വിവരം. ബോഡി പോലീസ് ഏറ്റെടുത്തിട്ട് ഒരാഴ്ച്ചകഴിഞ്ഞു എന്നിട്ട് ഇതുവരെ നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയാത്തത് പണം ഇല്ലാത്തത്‌കൊണ്ട് കേരള സര്‍ക്കാരിന്റെ സഹായത്തിനു വേണ്ടി കാത്തുനില്‍ക്കുന്നതുകൊണ്ടാണ്.
ഇതു ഒരു പരിഷ്‌കൃതസമൂഹത്തിനു ചേര്‍ന്നതാണോ എന്ന് ഇവിടുത്തെ മലയാളി സമൂഹം ചിന്തിക്കണമെന്നു സമൂഹത്തിന്റെ വിവിധ കോണില്‍ നിന്നും ശബ്ദം ഉയര്‍ന്നു കഴിഞ്ഞു എന്നത് ആശാവഹമാണ്.
ബോഡി നാട്ടില്‍ കൊണ്ടുപോകാന്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെട്ടു മലയാളി സാമൂഹികപ്രവര്‍ത്തകരായ സുഗതന്‍ തെക്കെപുര . മനോജ് കുമാര്‍ പിള്ള മുതലായവര്‍ സജീവമായി രംഗത്തുണ്ട് പക്ഷെ ആ കുടുംബത്തെ സഹായിക്കാന്‍ ആരും രംഗത്തു വരാത്ത സാഹചരൃത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇത്തരം ഒരു കളക്ഷനു വേണ്ടി ഇറങ്ങി പുറപ്പെട്ടത് . എന്നാല്‍ പിന്നിട് പല ചാരിറ്റി സംഘടനകളും ഇവരെസഹായിക്കാന്‍ കടന്നു വന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് സന്തോഷകരമാണ് പക്ഷെ ഇത്തരം ഒരു വിഷയം നാളെകളില്‍ ഉണ്ടായാല്‍ അതിനെ നേരിടാന്‍ നമ്മള്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട് .
.
മരിച്ച ശിവ പ്രസാദിനു രണ്ടു കുട്ടികളും ഭാര്യയും ഉണ്ട് ,മൂത്ത കുട്ടി ആറാം കഌസില്‍ , രണ്ടാമത്തെ കുഞ്ഞിന് നാല് വയസു മാത്രം
അച്ഛന്റെ പിറന്നാള്‍ സമ്മാനം കാത്തിരുന്ന ചന്ദ്രമൗലിക്ക് നമുക്കൊരു സമ്മാനം കൊടുക്കാനാകുമോ
”അമ്മെ അച്ഛന്‍ എന്നാ വരുന്നേ , അമ്മയ്‌നെതിനാ കരയുന്നേ ” നാലു വയസുകാരന്‍ ചന്ദ്രമൗലിയുടെ ചോദ്യം കേട്ട് ഉള്ള ധൈര്യവും ചോര്‍ന്നു തളരുകയാണ് ശിവയുടെ ഭാര്യ ശാലു .
സാധാരണ ഹോട്ടല്‍ ജീവനക്കാര്‍ക്ക് യുകെ യില്‍ അത്ര ആകര്‍ഷക ശമ്പളം അല്ലെന്നതും ലണ്ടന്‍ നഗര ഹൃദയത്തില്‍ കുടുംബവുമായി താമസിക്കാന്‍ ഉള്ള വരുമാനം ഇല്ലെന്നതും ഇദ്ദേഹത്തെ ഒറ്റയ്ക്ക് ജീവിക്കാന്‍ പ്രരിപ്പിച്ച ഘടകമാണ് .അദ്ദേഹത്തിന്റെ മരണം പുറത്തറിയാന്‍ വൈകിയതും കുടുംബം കൂടെയില്ലെന്ന ഇതേ കാരണം കൊണ്ട് തന്നെയാണ് .നിങ്ങളെ കഴിയുന്ന ഒരു സഹായം ഈ കുടുംബത്തിനു നല്‍കി സഹായിക്കണമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി അപേക്ഷിക്കുന്നു .


ഞങ്ങളുടെ അക്കൗണ്ടില്‍ 420 പൗണ്ട് ബാലന്‍സുണ്ട് ഇതു മുന്‍പ് നടത്തിയ ചാരിറ്റിക്കു നല്‍കിയ ചെക്ക് കളക്ഷന്‍ എടുത്തു പോകാത്തതാണ് ഇന്നു മുതല്‍ കിട്ടുന്ന മുഴുവന്‍ പണവും ഞങള്‍ ശിവയുടെ ഭാരൃക്ക് എത്തിച്ചു കൊടുക്കും എന്നറിയിക്കുന്നു .നിലവിലുള്ള ബാങ്കിന്റെ സമ്മറി സ്‌റ്റേറ്റ്‌മെന്റ് ഞങ്ങള്‍ പബ്ലിഷ് ചെയ്യുന്നു എല്ലാവരും സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി ഞങ്ങള്‍ വിനയപൂര്‍വ്വം അഭൃര്‍ത്ഥിക്കുന്നു .
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ടോം ജോസ് തടിയംപാട്
. ചാരിറ്റി യുമായി ബന്ധപ്പെടുന്നതിനു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more