1 GBP = 103.12

ഷെറിന്റെ മ​ര​ണം: വ​ള​ർ​ത്ത​മ്മ സി​നി​യു​ടെ ജാ​മ്യ​ത്തു​ക ഒരു ലക്ഷം ഡോളറായി കുറച്ചു

ഷെറിന്റെ മ​ര​ണം: വ​ള​ർ​ത്ത​മ്മ സി​നി​യു​ടെ ജാ​മ്യ​ത്തു​ക ഒരു ലക്ഷം ഡോളറായി കുറച്ചു

ഹൂ​സ്​​റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്​​സ​സി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച മൂ​ന്നു​വ​യ​സ്സു​കാ​രി ഷെ​റി​ൻ മാ​ത്യൂ​സി​​െൻറ മലയാളി വ​ള​ർ​ത്ത​മ്മ സി​നി മാ​ത്യൂ​സി​​െൻറ ജാ​മ്യ​വ്യ​വ​സ്ഥ​യി​ലെ തു​ക 1,00,000 യു.​എ​സ്​ ഡോ​ള​റാ​യി കു​റ​ച്ചു. നേ​ര​ത്തേ 2,50,000 യു.​എ​സ്​ ഡോ​ള​റാ​ണ്​ ജാ​മ്യ​വ്യ​വ​സ്​​ഥ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചെ​ങ്കി​ലും സി​നി വീ​ട്ടു​ത​ട​ങ്ക​ലി​ൽ പൊ​ലീ​സി​​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ഡാ​ള​സി​ലെ ജി​ല്ല ക്രി​മി​ന​ൽ കോ​ട​തി​യാ​ണ്​ സി​നി​ക്ക്​ ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ച​ത്. സി​നി​യു​ടെ പാ​സ്​​പോ​ർ​ട്ട്​ കോ​ട​തി​യി​ൽ ന​ൽ​ക​ണം. മൂ​ന്നു വ​യ​സ്സു​കാ​രി​യാ​യ സ്വ​ന്തം മ​ക​ളു​മാ​യി സി​നി രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്കു​മെ​ന്ന​തി​നാ​ൽ​ പാ​സ്​​പോ​ർ​ട്ട്​ ഏ​ൽ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി​ സി​നി​യെ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​ള​ർ​ത്ത​ച്ഛ​ൻ വെ​സ്​​ലി മാ​ത്യൂ​സി​െ​ന നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി​യാ​ണ്​ വെ​സ്​​ലി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ജീ​വ​പ​ര്യ​ന്തം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. കൂ​ടാ​തെ ഒ​രു മി​ല്യ​ൺ യു.​എ​സ്​ ഡോ​ള​ർ ജാ​മ്യ​വ്യ​വ​സ്ഥ​യാ​യും ചു​മ​ത്തി. വെ​സ്​​ലി​യും സി​നി​യും പ​ര​സ്​​പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ളാ​ണ്​ ന​ൽ​കി​യി​രു​ന്ന​ത്. ഷെ​റി​നെ കാ​ണാ​താ​കു​േ​മ്പാ​ൾ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ സി​നി ന​ൽ​കി​യ മൊ​ഴി. ഷെ​റി​നും വെ​സ്​​ലി​യും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും സി​നി പ​റ​ഞ്ഞു. ഷെ​റി​നെ കാ​ണാ​താ​യ​തി​​െൻറ ത​ലേ​ദി​വ​സം ഒ​ക്​​ടോ​ബ​ർ ആ​റി​ന്​ ഷെ​റി​നെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി ദ​മ്പ​തി​ക​ൾ സ്വ​ന്തം കു​ട്ടി​യെ​യും കൂ​ട്ടി റ​സ്​​റ്റാ​റ​ൻ​റി​ൽ പോ​യ​താ​യി പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​രു​ന്നു.

സെ​പ്​​റ്റം​ബ​ർ ആ​റി​നാ​ണ്​ കു​​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ 22നാ​ണ്​ വീ​ടി​ന്​ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒാ​ട​യി​ൽ കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ൽ കു​ടി​പ്പി​ക്കു​േ​മ്പാ​ൾ ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട്​ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യെ​ന്നും​ മ​രി​ച്ചെ​ന്നു ക​രു​തി കു​ട്ടി​യെ ഒാ​ട​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ്​ വെ​സ്​​ലി ആ​ദ്യം ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ, കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ വെ​സ്​​ലി മൊ​ഴി മാ​റ്റി. മ​ല​യാ​ളി​ക​ളാ​യ സി​നി മാ​ത്യൂ​സും വെ​സ്​​ലി​യും ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ്​ ബി​ഹാ​ർ ന​ള​ന്ദ​യി​ലെ ബാ​ല​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ഷെ​റി​നെ ദ​ത്തെ​ടു​ത്ത​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more