1 GBP = 104.02

ദൈവവിളിയുടെ സ്വരം കാതോര്‍ത്ത് പത്തൊന്‍പത് പേരെത്തി; ‘സൈന്‍ പോസ്റ്റ് 2017 ‘ ദൈവവിളിയുടെ വഴികാട്ടിയായി….

ദൈവവിളിയുടെ സ്വരം കാതോര്‍ത്ത് പത്തൊന്‍പത് പേരെത്തി; ‘സൈന്‍ പോസ്റ്റ് 2017 ‘ ദൈവവിളിയുടെ വഴികാട്ടിയായി….

ഫാ. ബിജു കുന്നയ്ക്കാട്ട്

ബോളിംഗ്ട്ടണ്‍: ദൈവവിളി കണ്ടെത്താനും അത് സ്വീകരിക്കാന്‍ മനസിനെ പ്രാപ്തമാക്കുവാനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ദൈവവിളി വിവേചന ബോധവത്ക്കരണ ക്യാംപില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തൊന്‍പത് യുവാക്കള്‍ പങ്കുചേര്‍ന്നു. തിണകളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ഇന്നലെ വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരുന്ന ഈ ആദ്യ ദൈവവിളി ക്യാമ്പ് നയിച്ചത് ദൈവവിളി ക്യാമ്പ് നയിച്ചത് ദൈവവിളി പരിശീലന രംഗത്ത് പ്രാഗത്ഭ്യമുള്ള റവ. ഫാ. ഡേവിഡ് ഒ’മാലി SDB, റവ. ഫാ. സിറില്‍ ഇടമന SDBയും സംഘവുമാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രതിനിധിയായി, വികാരി ജനറാള്‍ ഫാ. സജി മോന്‍ മലയില്‍ പുത്തന്‍പുരയില്‍ ക്യാമ്പ് അംഗങ്ങളെ സന്ദര്‍ശിക്കാനെത്തി. രൂപതാ വൊക്കേഷന്‍ പ്രൊമോട്ടര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കരയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചത്. രൂപത സംഘടിപ്പിച്ച ഈ ആദ്യ ദൈവവിളി ക്യാംപില്‍ തന്നെ യുവതലമുറയില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചത് ഏറെ സന്തോഷകരമാണെന്നും ക്യാംപില്‍ നിന്നും കിട്ടിയ നല്ല ബോധ്യങ്ങള്‍ക്കനുസരിച്ച് ഉത്തമമായ ദൈവവിളികള്‍ തിരഞ്ഞെടുക്കുവാന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെയെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more