ബെംഗളുരു : മുന്‍ കേന്ദ്ര മന്ത്രിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ സിദ്ദു നിയാംഗൗഡ വാഹനാപകടത്തില്‍ മരിച്ചു. ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്കു സഞ്ചരിച്ച എം എല്‍ എ യുടെ വാഹനം തുളസിഗിരിയില്‍ വെച്ചു അപകടത്തില്‍പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന്റെ ഇടതു ടയര്‍ പൊട്ടുകയും കാര്‍ സമീപത്തെ മതിലില്‍ ഇടിയ്ക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അദ്ദേഹം മരണപ്പെട്ടത്. അടുത്തിടെ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംഗണ്ഡിയിൽനിന്ന് വിജയിച്ചാണ് ഇദ്ദേഹം എംഎൽഎയായത്.
click on malayalam character to switch languages