1 GBP = 104.17

യുക്മയുടെ ആദ്യ ട്രഷറർ സന്ദര്‍ലാന്‍ഡിലെ സിബി തോമസിന്റെ പ്രവര്‍ത്തനം കാരുണ്യത്തിന്റെ നീരുറവ വറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നു….

യുക്മയുടെ ആദ്യ ട്രഷറർ സന്ദര്‍ലാന്‍ഡിലെ സിബി തോമസിന്റെ പ്രവര്‍ത്തനം കാരുണ്യത്തിന്റെ നീരുറവ വറ്റിയിട്ടില്ലെന്ന്  തെളിയിക്കുന്നു….
പേരാമ്പ്ര:-    കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് നാട്ടിൽ  നിപ്പ വൈറസ് ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി സന്ദര്‍ലാന്‍ഡ് കാത്തോലിക്ക സമൂഹം ഒറ്റദിവസം കൊണ്ട് ശേഖരിച്ച  1100  പൗണ്ട് (ഒരുലക്ഷത്തി എണ്ണായിരം രൂപ)  കഴിഞ്ഞ ദിവസം ലിനിയുടെ പേരാമ്പ്രയിലുള്ള  വീട്ടില്‍ എത്തി ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ സാന്നിധ്യത്തിൽ  സിബി തോമസ് ലിനിയുടെ കുട്ടികള്‍ക്ക് കൈമാറി . .
സന്ദര്‍ലാന്‍ഡ് കാത്തോലിക്ക സമൂഹത്തിന്റെ വാട്ട്‌സ ആപ്പ് ഗ്രൂപ്പിലൂടെ നടത്തിയ  പ്രചാരണത്തിലൂടെ    സിബി തോമസാണ്   ഈ  പണം കണ്ടെത്തിയത്. സിബിയുടെ ഈ പ്രവര്‍ത്തനം യു കെ മലയാളി സമൂഹത്തിനു തന്നെ മാതൃകയാണ്. ഇതിനു മുന്‍പ് കിഡ്‌നി   തകരാറിലായ ഒരു കുട്ടിക്ക് ( ജിസാമോൾ)  തന്റെ കിഡ്‌നി സംഭാവന ചെയ്തതിലൂടെ സിബിയുടെ  നല്ലമാനസിന്റെ നറുമണം യു കെ മലയാളികളുടെ ഇടയില്‍ പരന്നിട്ടുള്ളതാണ്.
 യുക്മ ലിനക്ക് വേണ്ടി നടത്തുന്ന ചാരിറ്റിക്കു പിന്തുണ അറിയിച്ചുകൊണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രസിദ്ധികരിച്ച വാര്‍ത്ത കണ്ടാണ് സിബി ഈ സല്‍പ്രവര്‍ത്തിക്കു മുന്‍കൈയെടുത്തത് എന്നതില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് അഭിമാനിക്കാം.
ഇടുക്കി ചാരിറ്റി ഗ്രൂപ്പിനുവേണ്ടി സജീഷുമായി ബന്ധപ്പെട്ടു  സജീഷിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു കൊടുത്തത് ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി ആന്റോ ജോസാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബി സജീഷുമായി  ബന്ധപ്പെടുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more