1 GBP = 103.92

ശുഹൈബ് വധം; ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് കൃത്യം നടത്തിയതിന് ശേഷം ആയുധങ്ങള്‍ ഒളിപ്പിച്ചയാള്‍

ശുഹൈബ് വധം; ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് കൃത്യം നടത്തിയതിന് ശേഷം ആയുധങ്ങള്‍ ഒളിപ്പിച്ചയാള്‍

കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പാലയോട് സ്വദേശി സജ്ഞയ് ആണ് പിടിയിലായത്. കേസിലെ ഗൂഢാലോചന, ആയുധം ഒഴിപ്പിക്കല്‍ എന്നിവയില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം കൊലയാളി സംഘത്തില്‍പ്പെട്ട തില്ലങ്കേരി സ്വദേശി ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ഏഴുപേര്‍ അറസ്റ്റിലായി.

കഴിഞ്ഞ മാസം 12 ന് രാത്രി പതിനൊന്നരയ്ക്കാണ് ശുഹൈബിന് വെട്ടേല്‍ക്കുന്നത്. തരൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തട്ട്കടയില്‍ ചായ കുടിക്കുമ്പോഴാണ് വാഗണര്‍ കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും വെട്ടേറ്റിരുന്നു. നെഞ്ചിനും കാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more