1 GBP = 103.96

ഷുഹൈബ് വധം: പ്രതികളുമായി ബന്ധമുള്ള ആറുപേര്‍ പൊലീസ് കസ്റ്റഡിയില്‍

ഷുഹൈബ് വധം: പ്രതികളുമായി ബന്ധമുള്ള ആറുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല പൊലീസ് കസ്റ്റഡിയിലുള്ളത്.

പേരാവൂര്‍, ഇരിട്ടി മേഖലകളില്‍ പോലീസ് പ്രതികള്‍ക്കായി തെരച്ചല്‍ ഊര്‍ജിതപ്പെടുത്തിയിരുന്നു. ഇരുനൂറോളം പോലീസുകാരാണ് തെരച്ചില്‍ നടത്തുന്നത്.

ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയ പ്രതികളെപ്പറ്റി പോലീസിന് കൃത്യമായ വിവരം ലഭിച്ചതായാണ് സൂചന. എന്നാല്‍, ഇവര്‍ എവിടെയാണ് ഉള്ളതെന്നത് സംബന്ധിച്ച വിവരം ഇനിയും ലഭിച്ചിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഷുഹൈബ് (30) കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more