breaking news

ഷ്രൂസ്ബറി രൂപതയിലെ വിവിധ സീറോ മലബാര്‍ ഇടവകകളില്‍ തിരുപിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ….

ഷ്രൂസ്ബറി രൂപതയിലെ വിവിധ സീറോ മലബാര്‍ ഇടവകകളില്‍ തിരുപിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ….

മാഞ്ചസ്റ്റര്‍ :- ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വിവിധ മാസ് സെന്ററുകളില്‍ ചാപ്ലയിന്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി പിറവി തിരുനാളിന്റെ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനാകും.

രൂപതയിലെ ഏറ്റവും വലിയ ഇടവകയായ വിഥിന്‍ഷോയില്‍ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നാളെ (24/12/2016) ശനിയാഴ്ച രാത്രി 8 നാണ് തിരുക്കര്‍മ്മകള്‍ക്ക് തുടക്കം കുറിക്കുന്നത്. പിറവി തിരുനാളും ദിവ്യബലിയെയും തുടര്‍ന്ന് കരോള്‍ സര്‍വ്വീസും, ക്രിസ്തുമസ് ആഘോഷങ്ങളും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

പുതുവത്സരത്തോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ 31 ന് രാത്രി 8 ന് സെന്റ്.ആന്റണീസ് ദേവാലയത്തില്‍ ആരംഭിക്കും.

ദേവാലയത്തിന്റെ വിലാസം:-
ST. ANTOYS CHURCH,
DUNKERY ROAD,
WYTHENSHAWE,
MANCHESTER,
M22 0WR

ഷ്രൂസ്ബറി രൂപതയിലെ വിവിധ സീറോ മലബാര്‍ ഇടവകകളിലെ പിറവി തിരുനാളിന്റെയും, പുതുവത്സര തിരുക്കര്‍മ്മങ്ങളുടേയും സമയക്രമവും സെന്ററുകളും താഴെ കൊടുത്തിരിക്കുന്നു.

തിരുക്കര്‍മ്മകളില്‍ ഭകതിപൂര്‍വ്വം പങ്കെടുത്ത് പുല്‍ട്ടിക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും റവ. ഡോ ലോനപ്പന്‍ അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.

വാര്‍ത്ത: അലക്‌സ് വര്‍ഗീസ്

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more