1 GBP = 103.89

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുന്നൂറ്റി അമ്പതാമത്തെ മത്സരത്തിനിറങ്ങുന്ന ഷോയ്ബ് മാലിക്കിന് ആശംസയുമായി ഭാര്യ സാനിയ മിര്‍സ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുന്നൂറ്റി അമ്പതാമത്തെ മത്സരത്തിനിറങ്ങുന്ന ഷോയ്ബ്  മാലിക്കിന് ആശംസയുമായി ഭാര്യ സാനിയ മിര്‍സ

ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ കളിക്കാനിറങ്ങുന്ന പാകിസ്ഥാന്‍ താരം ഷേയ്ബ് മാലിക്കിന് ആശംസകളുമായി ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സ രംഗത്ത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 250മത് മത്സരത്തിനിറങ്ങുന്ന മാലിക്കിന് ആശംസ നേര്‍ന്നാണ് സാനിയ രംഗത്തെത്തിയത്. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഇപ്പോഴും ക്രിക്കറ്റ് കളി തുടരാന്‍ കാരണം. ഞാനും മാലിക്കിന്റെ മുഴുവന്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന്റെ ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും സാനിയ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടേത് ഉല്‍പ്പെടെ ചില മത്സരങ്ങള്‍ നേരിട്ട് കാണാന്‍ സാധിച്ചു. മികച്ച ടീം കിരീടം സ്വന്തമാക്കട്ടെയെന്നും സാനിയ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more