1 GBP = 103.92

ജമ്മു കാശ്‌മീരിലെ ഷോപ്പിയാനിൽ സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചു

ജമ്മു കാശ്‌മീരിലെ ഷോപ്പിയാനിൽ സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചു

ഷോപ്പിയാൻ: ജമ്മു കാശ്‌മീരിലെ ഷോപ്പിയാനിൽ സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ കാശ്‌മീർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ഉൾപ്പെടുന്നു. കാശ്‌മീരിൽ നേരത്തെ സൈന്യം വധിച്ച ബുർഹാൻ വാനിയുടെ അടുത്ത അനുയായി അടങ്ങിയ തീവ്രവാദ സംഘമാണ് സൈന്യവുമായി ഏറ്റുമുട്ടിയത്.
ഷോപ്പിയാൻ ജില്ലയിലെ ബഡിഗാം ഗ്രാമത്തിലെ സൈനിപ്പോറ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച സൈന്യം പ്രദേശം വളയുകയായിരുന്നു. തുടർന്ന് രൂക്ഷമായ വെടിവയ്പാണ് നടന്നത്.

കാശ്‌മീർ സർവകലാശാലയിൽ പ്രൊഫസറായ മുഹമ്മദ് റാഫി ഭട്ട് കുറച്ച് വർഷങ്ങൾക്ക് മുന്പ് മാത്രമാണ് ഭീകര സംഘടനയിൽ ചേർന്നത്. ഇയാളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിന് വേണ്ടി മാതാപിതാക്കളെ പൊലീസ് കൊണ്ടുവന്നെങ്കിലും ഭട്ട് വഴങ്ങിയില്ല. മാത്രമല്ല,​സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. ഇതോടെ സൈന്യവും പ്രത്യാക്രമണം രൂക്ഷമാക്കി. അഞ്ച് ഭീകരരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈനിക വൃത്തങ്ങൾ പറഞ്ഞു.

ഇന്നലെ ശ്രീനഗറിലെ ചട്ടാബൽ മേഖലയിൽ സൈനികർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more