1 GBP = 103.92

ഷോയിബ് അക്തറിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു

ഷോയിബ് അക്തറിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു

ഇസ്ലാമാബാദ്: ഷോയിബ് അക്തറിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജം സേതിയാണ് അക്തറിനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ചെയര്‍മാന്റെ ഉപദേശകനായും, ബ്രാന്‍ഡ് അംബാസിഡറായും നിയമിച്ചുവെന്നാണ് സേതി ട്വിറ്ററില്‍ കുറിച്ചത്.രാജ്യത്ത് പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരാന്‍ റാവല്‍പിണ്ടി എക്സ്പ്രസ് എന്ന് വിളിപ്പേരുള്ള പാക്കിസ്ഥാന്റെ മുന്‍ തീപ്പൊരി ബൗളറായ അക്തറിനു കഴിയുമെന്നും ബോര്‍ഡ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇതിനു മറുപടിയായി പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ ഉയര്‍ന്ന നിലയിലേയ്ക്ക് വളര്‍ത്താന്‍ ചെയര്‍മാന്‍ സേതിയോടൊപ്പവും, പിസിബിയോടും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ട്വിറ്ററില്‍ അക്തര്‍ പ്രതികരിക്കുകയും ചെയ്തു. ആ സ്ഥാനത്തേക്ക് പരിഗണിച്ചതിന് ബോര്‍ഡിന് നന്ദി അറിയിച്ച അക്തര്‍ രാജ്യാന്തര തലത്തില്‍ കളിച്ച അതേ ആവേശത്തോടെ പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനുവേണ്ടി അക്തര്‍ 46 ടെസ്റ്റ് മത്സരങ്ങളും, 163 ഏകദിനങ്ങളും, 15 ട്വന്റി20 യും കളിച്ചിട്ടുണ്ട്. 1999, 2003, 2011 ലോകകപ്പുകളില്‍ പാക്കിസ്ഥാനായി അക്തര്‍ ജഴ്സി അണിഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 178 വിക്കറ്റുകളും, ഏകദിനങ്ങളില്‍ 247 വിക്കറ്റുകളും ട്വന്റി20 യില്‍ 19 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more