1 GBP = 104.06

ഫിലിപ്പീൻസിൽ കപ്പൽ അപകടം: പതിനൊന്ന് ഇന്ത്യാക്കാരെ കാണാതായി

ഫിലിപ്പീൻസിൽ കപ്പൽ അപകടം: പതിനൊന്ന് ഇന്ത്യാക്കാരെ കാണാതായി

ടോക്യോ: ഫിലിപ്പീൻസ് തീരത്ത് കപ്പൽ മുങ്ങി ഇന്ത്യാക്കാരായ പതിനൊന്ന് ജീവനക്കാരെ കാണാതായി. പസഫിക് സമുദ്രത്തിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്നാണ് കപ്പൽ മുങ്ങിയത്. എമറാൾഡ് സ്റ്റാർ എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. ഹോങ്കങ്ങിൽ രജിസ്റ്റർ ചെയ്ത കപ്പലിൽ 26 ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്.

അപകടത്തിൽപ്പെട്ട കപ്പലിന് സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കപ്പലിലെ ജീവനക്കാർ 15 പേരെ രക്ഷപെടുത്തി. എന്നാൽ 11 ജീവനക്കാരെ രക്ഷപെടുത്താൻ അവർക്ക് കഴിഞ്ഞില്ല. കപ്പൽ പൂർണമായും മുങ്ങിയെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കാണാതായ കപ്പൽ ജീവനക്കാർക്കുവേണ്ടി തിരച്ചിൽ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more