1 GBP = 103.81
breaking news

കാട്ടുപന്നി മാംസം കഴിച്ച് ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും

കാട്ടുപന്നി മാംസം കഴിച്ച് ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും

ന്യൂസിലാന്റില്‍ കാട്ടുപന്നി മാംസം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന മലയാളി കുടുംബത്തിന് നഷ്ടപരിഹാര തുക ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലാന്റിലെ നോര്‍ത്ത് ഐലന്റിലുള്ള കൈകാറ്റോയിലെ പ്യൂട്ടാറുവില്‍ താമസിക്കുന്ന കൊട്ടാരക്കര സ്വദേശി ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ എന്നിവരാണ് വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാംസം കഴിച്ചതിനെ തുടര്‍ന്ന് കോമ സ്‌റ്റേജിലായത്. ഒരു മാസത്തിനു മേലുള്ള ആശുപത്രി വാസത്തിനു ശേഷം ഷിബുവും ഭാര്യയും അമ്മയും വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഇവര്‍ക്ക് ബാക്ടീരിയകളില്‍ നിന്നും പിടിപെടുന്ന ‘ബോട്ടുലിസം’ എന്ന രോഗമാണ് എന്നായിരുന്നു ചികിത്സ നടത്തിയിരുന്ന വൈകാറ്റിയോയിലെ ഹാമില്‍ട്ടണ്‍ ആശുപത്രി അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. ‘ബോട്ടുലിസം’ ആണെങ്കില്‍ എസിസി കവറേജ് കിട്ടില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. ബാക്ടീരിയകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങളെ എസിസി കവറേജില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു എസിസി സംഘം അറിയിച്ചത്.

ന്യൂസിലാന്റില്‍ സ്ഥിര താമസക്കാര്‍ ആയതിനാല്‍ ഷിബുവിനും സുബിയ്ക്കും ആരോഗ്യ സുരക്ഷ പരിഗണന ലഭിക്കും. എന്നാല്‍, വിസിറ്റിംഗ് വിസയില്‍ എത്തിയ ഷിബുവിന്റെ അമ്മ ഏലിക്കുട്ടിക്ക് ഈ പരിഗണന ലഭിക്കില്ല. അതുകൊണ്ടു തന്നെ ഏലിക്കുട്ടിയുടെ ചികിത്സയ്ക്ക് മാത്രമായി രണ്ടു ലക്ഷം ഡോളറിന് അടുത്താണ് ബില്‍ വന്നിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടിയില്ലെങ്കില്‍ മലയാളി കുടുംബത്തിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമാകുമെന്ന തിരിച്ചറിവില്‍ ഷിബുവിന്റെ കുടുംബ സുഹൃത്തുക്കള്‍ അഭിഭാഷകര്‍ മുഖേന ആരോഗ്യ വകുപ്പിനെ സമീപിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ അനുകൂലമായത്. തുടര്‍ന്ന് ഷിബുവിന്റെയും കുടുംബത്തിന്റെയും അഭിഭാഷകരാണ് എസിസി കവറേജില്‍ കുടുംബത്തെ ഉള്‍പ്പെടുത്തിയ വിവരം സ്ഥിരീകരിച്ചത്.

ഷിബുവിനും ഭാര്യക്കും അമ്മയ്ക്കും ബോട്ടുലിസം അല്ലെന്നും ഇവര്‍ക്കു വിനയായത് നാഡിവ്യൂഹത്തെ ബാധിച്ച സ്ഥിരീകരിച്ചു പറയാനാവാത്ത ഏതോ വിഷബാധയാണെന്നും വ്യക്തമാക്കി കൊണ്ടുള്ള കത്ത് ഇവരെ ചികിത്സിച്ച ഡോക്ടര്‍ ലിസ് ഫിലിപ്‌സ് വൈക്കാത്തോ ഡിസ്ട്രിക് ഹെല്‍ത്ത് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡെറിക് റൈറ്റിന് നല്‍കി. ആരോഗ്യ വകുപ്പ് ഈ കത്ത് ഷിബുവിന്റെ അഭിഭാഷകയ്ക്ക് കൈമാറിയതയോടെയാണ് മലയാളി കുടുംബത്തിന് ആശ്വാസവാര്‍ത്ത എത്തിയത്.

ന്യൂസിലന്റില്‍ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി കുടുംബത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more