1 GBP = 103.89

മലയാളികൾക്ക് അഭിമാനിക്കാം;ദക്ഷിണാഫ്രിക്കയില്‍ മലയാളിയായ ഷെറിന്‍ മാനുവലിന് ഉന്നത വിജയം

മലയാളികൾക്ക് അഭിമാനിക്കാം;ദക്ഷിണാഫ്രിക്കയില്‍ മലയാളിയായ ഷെറിന്‍ മാനുവലിന്  ഉന്നത വിജയം

കെ.ജെ. ജോൺ
ഈസ്റ്റ്ലണ്ടന്‍: ദക്ഷിണാഫ്രിക്കയിലെ ഈ വർഷത്തെ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഈസേ്ററന്‍ കേപ്പ് പ്രവിശ്യയില്‍പെട്ട ഈസ്റ്റ്ലണ്ടനില്‍ നിന്ന് ഒന്നാം സ്ഥാനം മലയാളിയായ ഷെറിന്‍ മാനുവേലിനു ലഭിച്ചു. ഈസ്റ്റ്ലണ്ടനില്‍ വച്ചു നടന്ന വർണാഭമായ ചടങ്ങില്‍ വച്ച് സ്‌കോളർഷിപ്പ് അവാർഡും ട്രോഫിയും പ്രിമിയറും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ചേർന്ന് സമ്മാനിച്ചു.
വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഷെറിന്‍ ഉടന്‍ തന്നെ യൂണിവേഴ്‌സിറ്റി ഓഫ് കേപ്ടൌണില്‍ ചേരുകയാണ്. ആറ് വർഷം ദൈർഘ്യമേറിയ ഷെറിന്റെ വിദ്യാഭ്യാസ ചിലവുകൾക്കുള്ള സ്കോളർഷിപ്പ് വിദ്യാഭ്യാസ വകുപ്പ് ഷെറിന് നൽകും..
ക്ലാരിങ്ങ്ടന്‍ ഹൈസ്കൂള്‍ വിദ്യാർത്ഥിനിയായ ഷെറിന്‍, കാഞ്ഞിരപ്പള്ളി പൊടിമറ്റം പാലയ്ക്കല്‍ കുടുംബാംഗമായ സുനില്‍ മാനുവേലിന്റെയും രാജി മാനുവേലിന്റെയും മകളാണ്. മൂത്ത സഹോദരനായ ഷെയിന്‍ മാനുവല്‍ എഞ്ചിനീയറാണ്. സുനില്‍ മാനുവേലും, രാജി മാനുവേലും ഈസ്റ്റ്ലണ്ടനിലുള്ള വിവിധ സീനിയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഹെഡ് ഓഫ് ദി ഡിപ്പാര്ട്ട്മെന്റ് ആയും സീനിയര്‍ ടീച്ചറായും പ്രവർത്തിക്കുന്നു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more