1 GBP = 103.96

ഷെറിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ

ഷെറിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ

ടെക്സാസ്: യു.എസിലെ വടക്കൻ ടെക്‌സാസിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന് ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മദർ തെരേസ അനാഥ് സേവ ആശ്രമത്തിന്റെ ഉടമ ബബിതാ കുമാരി പറഞ്ഞു. കുഞ്ഞിന് പോഷകാഹാരക്കുറവുള്ളതിനാൽ ഇടയ്ക്കിടെ പാലു നൽകാറുണ്ടെന്നും സംഭവ ദിവസം പുലർച്ചെ മൂന്നിനു പാലു കുടിക്കാതിരുന്നതിനാലാണ് കുഞ്ഞിനെ പുറത്തു നിറുത്തിയതെന്നുമായിരുന്നു പിതാവ് വെസ്‌ലി മാത്യൂസ് മൊഴി നൽകിയിരുന്നത്.

എന്നാൽ കുഞ്ഞിന് ഇത്തരത്തിൽ യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും അനാഥാലയത്തിൽ ആയിരുന്നപ്പോൾ പാലു കുടിക്കാനോ ഭക്ഷണം കഴിക്കാനോ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അനാഥാലയ ഉടമ ബബിതാ കുമാരി പറഞ്ഞു. ദത്തെടുക്കാനെത്തിയപ്പോൾ ഇരുവർക്കും കുഞ്ഞിനോടു വലിയ സ്നേഹമായിരുന്നെന്നും അവർ പറഞ്ഞു.

ബീഹാറിലെ നളന്ദയിലാണ് ഷെറിനെ ദത്തെടുത്ത മദർ തെരേസ അനാഥ് സേവ ആശ്രമം സ്ഥിതി ചെയ്യുന്നത്. രണ്ടുവർഷം മുൻപാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. പിന്നീടാണ് കുട്ടിയെ യു.എസിലേക്കു കൊണ്ടുപോയത്. ഈ അനാഥാലയം ഒന്നരമാസം മുൻപ് അടച്ചുപൂട്ടിയിരുന്നു.

ഈ മാസം ഏഴിനാണ് വടക്കൻ ടെക്സാസിലെ റിച്ചാർഡ്സണിലെ വീട്ടിൽനിന്ന് ഷെറിനെ കാണാതായത്. പതിനഞ്ചു ദിവസത്തിനു ശേഷം ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ വീടിനടുത്ത കലുങ്കിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടർന്നാണ് കുഞ്ഞിനെ ദേഹോപദ്രവം ഏല്പിച്ചതായി വെസ്‌ലി പൊലീസിനോടു സമ്മതിച്ചത്. നിർബന്ധിച്ചു പാലു നൽകിയപ്പോൾ ഷെറിനു ശ്വാസതടസമുണ്ടായെന്നും മരിച്ചെന്നു കരുതി കലുങ്കിനടിയിൽ ഒളിപ്പിച്ചെന്നുമായിരുന്നു വെസ്‌ലിയുടെ മൊഴി. എന്നാൽ എന്തുകൊണ്ട് നഴ്സായ ഭാര്യ സിനിയുടെ സഹായം തേടാഞ്ഞതെന്ന് സംശയമുയർത്തുന്നുണ്ട്.

അതേ സമയം ഷെ​റി​ൻ മാ​ത്യൂ​സി​​​െൻറ ​കൊ​ല​യി​ൽ ത​നി​ക്ക്​ പ​ങ്കി​ല്ലെ​ന്ന്​ കു​ട്ടി​യു​ടെ വ​ള​ർ​ത്ത​മ്മ സി​നി മാ​ത്യൂ​സ് പറയുന്നു. മൃ​ത​ദേ​ഹം വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ ​െകാ​ണ്ടു​പോ​വാ​ൻ സ​ഹാ​യി​ച്ചി​ട്ടി​ല്ലെ​ന്നും ചോ​ദ്യം​ചെ​യ്യ​ലി​ൽ അ​വ​ർ പ​റ​ഞ്ഞു.

മൊഴികളിലെ വൈരുദ്ധ്യവും കുഞ്ഞിനെ ഉപദ്രവിച്ചു എന്ന കുറ്റസമ്മതത്തെയും തുടർന്ന് വെസ്‌ലിയെ പൊലീസ് അറസ്റ്റുചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more