1 GBP = 104.17

രണ്ടാമതായതിന്റെ മധുരത്തെ ഭാഗ്യം കൊണ്ട് ഒന്നാമതാക്കിയ ഷെഫിൽഡ് കേരളാ കൾച്ചറൽ അസോസിയേഷൻ

രണ്ടാമതായതിന്റെ മധുരത്തെ ഭാഗ്യം കൊണ്ട് ഒന്നാമതാക്കിയ  ഷെഫിൽഡ് കേരളാ കൾച്ചറൽ അസോസിയേഷൻ

ബാല സജീവ് കുമാർ, യുക്മ പി ആർ ഒ

യുക്മയുടെ ആദ്യ നാഷണൽ കമ്മിറ്റി മുതൽ അംഗമായിരുന്ന, അബ്രഹാം വരമണ്ണിൽ ജോർജ്ജിന്റെ, നാട്ടുകാരുടെയും യുക്മയുടെയും സ്വന്തം അപ്പിച്ചായന്റെ, അസ്സോസിയേഷനായ ഷെഫിൽഡ് കേരളാ കൾച്ചറൽ അസോസിയേഷൻ ഇന്ന് യുക്മയുടെ ചരിത്ര നാൾവഴികളിൽ പുതു ചരിത്രം രചിക്കുകയാണ്.യോർക്ഷെയർ ആൻഡ് ഹംബർ റീജിയനിൽ നിന്നുള്ള ഈ അസോസിയേഷൻ ഫീനിക്സ് പക്ഷിയെപ്പോലെ ഉള്ള ഉയർത്തെഴുന്നേൽപ്പ്‌ നടത്തിയാണ് അമ്പതോളം പേരുമായി നാഷണൽ കലാമേളയ്ക്ക് സ്ലോവിൽ എത്തിയത്. മാറ്റുരച്ച ഇനങ്ങളിലെല്ലാം ഫസ്റ്റും സെക്കൻഡും വാങ്ങി, കലാമേളയിലെ സൂപ്പർ സമ്മാനമായ അലൈഡ് മോർട്ടഗേജ് സർവീസ് സ്പോൺസർ ചെയ്ത പോളോ കാറും നേടി യാത്ര ആയപ്പോൾ , ഈ സംഘടനയുടെ ഇച്ഛാശക്തി നാഷണൽ കലാമേളയുടെ നാൾവഴികളിൽ സ്ഥാനം പിടിക്കുകയാണ്.
കരുത്തിന്റെയല്ല കൂട്ടായ്മയുടെയും പ്രതിഭയുടെയും വിജയമാണിത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും, മത്സരിച്ചവരെയുമാണ് യുക്മ ന്യൂസ് ഇന്ന് പരിചയപ്പെടുത്തുന്നത്.

സമൂഹ ഗാനത്തിൽ തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം ഷെഫിൽഡിന് സ്വന്തം .വളരെ എളുപ്പത്തിൽ വിജയം ലഭിക്കുന്ന ഇനമായിരുന്ന സമൂഹ ഗാനമൽസരത്തിന്റെ ഗതി മാറ്റി മറിച്ചത്‌ എസ്‌ കെ സി എ റ്റീമിന്റെ ലെസ്റ്റർ കലാമേളയിലെ വിജയത്തോടെയാണ് എന്നത് എടുത്ത്‌ പറയേണ്ട കാര്യമാണു. ‌അതിനുശേഷം ഓരോ തവണ കഴിയുമ്പോഴും മൽസരം കൂടുതൽ ശക്തമായികൊണ്ടിരിക്കുന്ന കാഴ്ചയാണു നാഷണൽ കലാമേളയിലെ മത്സരത്തിൽ കാണുന്നത്‌ എങ്കിലും അവസരോചിതമായ മാറ്റങ്ങളോടെ മത്സരത്തെ സമീപിച്ച് വിജയഗാഥ ആവർത്തിക്കുകയായിരുന്നു ഷെഫിൽഡ്.

ഹരികുമാർ വാസുദേവന്റെ നേതൃത്വത്തിൽ മീര ലിയോ, കാർത്തിക വിഷ്ണു, ദിവ്യ ഉണ്ണികൃഷ്ണൺ, ശ്രീദേവി സജിൻ, ബിജി ഷിജു, സജിൻ രവീന്ദ്രൻ, വർഗ്ഗീസ്‌ ഡാനിയേൽ എന്നിവരാണു ഇത്തവണ റ്റീമിൽ ഉണ്ടായിരുന്നത്‌.

ജൂണിയർ ഭരതനാട്യം ഗ്രൂപ്പിനത്തിൽ രണ്ടാം പ്രാവശ്യവും ഒന്നാം സ്ഥാനം നിലനിർത്തിയ നിഖിത ദിനേഷ്‌, നമിത ദിനേഷ്‌, അഞ്ജേല ജോസ്‌, ഫിയോണ ഷിജു, ജിഷ്‌നാ വർഗ്ഗീസ്‌ എന്നിവർ ലെസ്റ്റർ, ഹണ്ടിങ്ങ്ടൺ കലാമേളകളിൽ രണ്ടാമത്തെ സ്ഥാനത്തായിരുന്നു.

ലളിതഗാനം ഒന്നാം സ്ഥാനവും കവിതാപാരായണത്തിൽ ഒന്നാം സ്ഥാനവും നേടി സബ്‌ജൂനിയർ വിഭാഗത്തിൽ ഗ്രൂപ് ചാമ്പ്യൻ ആയതും ഷെഫിൽഡിന്റെ മുത്തായ ജിയ ഹരികുമാർ ആണ്. പ്രമുഖ ഗായകാനായ സ്റ്റീഫൻ ദേവസിക്കൊപ്പം നോട്ടിംഗ്ഹാമിൽ പാടാൻ അവസരം ലഭിച്ച ഗായികയാണ് ജിയ.

ഹണ്ടിങ്ങ്ടൺ കലാമേളയിൽ ഒന്നാം സ്ഥാനം നേടിയ തിരുവാതിരയുടെ പൂർണ്ണ നിലവാരത്തോടെ ഇക്കുറിയും അരംഗത്തെത്തി ഒന്നാം സ്ഥാനം നേടുകയായിരുന്നു സെറാഫിൻ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ഷെഫിൽഡ്.

യുക്മ നാഷണൽ കലാമേളയിലെ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ഹരികുമാർ വാസുദേവനും ഷെഫിൽഡിന് സ്വന്തം. കവിതാപാരായണത്തിൽ ഒന്നാം സ്ഥാനവും, ലളിതഗാനത്തിൽ രണ്ടാമതെത്തിയും ആണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്

ഈ കലാമേളയിൽ ഒരു കുടുംബത്തിലെ എല്ലാവർക്കും ഒന്നാം സ്ഥാനം ലഭിച്ചു എന്ന പ്രത്യേകതയും ഒരു പക്ഷെ ഷെഫീൽഡിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണു.കലാപ്രതിഭ ഹരികുമാർ , ജിയ ഹരികുമാർ , തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ ഗ്രൂപ്പിലെ അംഗമായ നിഷ ഹരികുമാർ എന്നിവരാണ് ഈ കുടുംബം ..

ജൂനിയർ വിഭാഗത്തിലെ റീജിയണൽ ഗ്രൂപ്പ്‌ ചാപ്യനും നൃത്ത മയൂരി പട്ടവും ലഭിച്ച മെലനി ബിജുവിനുണ്ടായ ശാരീരികമായ അസ്വസ്ഥത എസ്‌ കെ സി എ റ്റീമിനു ഒരു ആഘാതമായി എങ്കിലും , ശാരീരിക അസ്വസ്ഥവകവെക്കാത ഭരതനാട്യവും ഫോക്‌ ഡാൻസും കളിച്ചെങ്കിലും മോഹിനിയാട്ടത്തിൽ നിന്നും ഈ കലാകാരിക്ക് വിട്ടുനിൽക്കേണ്ടി വന്നു. ഈ അവസ്ഥയിലും മെലനിക്ക്‌ ഫോക്‌ ഡാൻസിൽ രണ്ടാം സ്ഥാനം ലഭിച്ചു എന്നതും ഷെഫിൽഡിന് മുതൽക്കൂട്ടായി.


കലാമേളയിലെ മത്സരവിജയത്തിനപ്പുറം ഷെഫിൽഡിന് മുതൽക്കൂട്ടായത് യുഗ്രാന്റ് നറുക്കെടുപ്പിലെ പോളോ കാർ വിജയിയുടെ പ്രഖ്യാപനമായിരുന്നു. ഗർഷോം ടി വി യുടെ ലൈവ് ഷോയിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി നറുക്കെടുത്ത യു ഗ്രാന്റ് ഒന്നാം സമ്മാനമായ പോളോ കാർ സമ്മാനമായി ലഭിച്ചതും ഷെഫിൽഡ് മലയാളി അസോസിയേഷൻ അംഗമായ സിബി ഇമ്മാനുവേലിനാണ്.
സിബി ഇമ്മാനുവേൽ

യുക്മ നാഷണൽ പി ആർ ഓ യും, യുക്മ ന്യൂസ് അസ്സോസിയേറ്റ് എഡിറ്ററും, ഈ നാഷണൽ കലാമേളയിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് സോങ്ങിൽ ഒന്നാം സ്ഥാനവും നേടി ഷെഫിൽഡ് കേരളാ കൾച്ചറൽ അസോസിയേഷനു മുതൽക്കൂട്ടുമായ വർഗീസ് ഡാനിയൽ വിറ്റ ടിക്കറ്റിനാണ് അലൈഡ് മോർട്ടഗേജ് സർവീസസ് സ്പോൺസർ ചെയ്ത പോളോ കാർ സമ്മാനമായി ലഭിച്ചത്.
വർഗീസ് ഡാനിയേൽ

റീജിയനൽ പ്രസിഡന്റ്‌ കിരൺ സോളമന്റെയും എസ്‌ കെ സി എ പ്രസിഡന്റ്‌ ബിജു മാത്യുവിന്റെയും വൈസ്‌ പ്രസിഡന്റ്‌ സജിൻ രവീന്ദ്രന്റെയും ചിട്ടയായ പ്രവർത്തനങ്ങൾ ഷെഫീൽഡ്‌ റ്റീമിന്റെ വിജയത്തിന്റെ പ്രധാന ഘടകങ്ങളായത്.

കിരൺ സോളമൻ – റീജിയണൽ പ്രസിഡണ്ട്

ബിജു മാത്യു – എസ് കെ സി എ പ്രസിഡണ്ട്

സജിൻ രവീന്ദൻ – എസ് കെ സി എ വൈസ് പ്രസിഡണ്ട്

ചുരുങ്ങിയ കാലത്തിനുള്ളിൽ തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ് ഫീനിക്സ് പക്ഷിയെപ്പോലെ വിജയത്തിലേക്ക് പറന്നടുക്കുന്ന ഈ അസോസിയേഷനും സഹചാരികൾക്കും യുക്മ നാഷണൽ കമ്മിറ്റിയുടെയും യുക്മ ന്യൂസിന്റെയും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more