1 GBP =
breaking news

ഷെഫീൽഡിൽ മലയാളി ഹിന്ദു സമാജം ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.

ഷെഫീൽഡിൽ മലയാളി ഹിന്ദു സമാജം ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.

സജിന്‍ രവീന്ദ്രൻ

ഷെഫീൽഡിൽ സൗത്ത് യോര്‍ക്ക്‌ഷെയര്‍ മലയാളി ഹിന്ദു സമാജം വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. സമാജത്തിലെ അംഗങ്ങള്‍ ഒരുക്കിയ ഭക്തിസാന്ദ്രമായ സംഗീത നൃത്ത പരിപാടികളും ശ്രീകൃഷ്ണ ജയന്തിയെപ്പറ്റിയുള്ള ശില്‍പശാലയും അവതരിപ്പിച്ചു . സമാജത്തിലെ അംഗങ്ങളോടൊപ്പം അതിന്റെ അഭ്യുദയകാംക്ഷികളായ കുടുംബങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ഷെഫീൽഡ്, ബാൻസലി, വര്‍ക്ക്‌സോപ്പ്, ഡോണ്‍കാസ്റ്റര്‍, ചെസ്റ്റര്‍ ഫീല്‍ഡ് എന്നീ പ്രദേശങ്ങളിൽ ഉള്ള ഹൈന്ദവ വിശ്വാസികൾ ചേർന്നു ഷെഫീൽഡ് കേന്ദ്രീകൃതമായി 2016-ല്‍ രൂപീകരിച്ച സൗത്ത് യോർക്ഷയർ മലയാളീ ഹിന്ദു സമാജം എല്ലാമാസത്തെയും രണ്ടാം ശനിയാഴ്ച ഷെഫീല്‍ഡിലെ അമ്പലത്തില്‍ വെച്ച് ഭജനകള്‍ നടത്തി വരുന്നു.

സമാജവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യം ഉള്ളവരും ശ്രീ ദിനേഷ് മേടപ്പിള്ളില്‍ ആയി 07805816553 ല്‍ ബന്ധപ്പെടുക.

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more