1 GBP = 103.12

ടെസ്‌കോ ഫാർമസിയിൽ നിന്നും വേദനാ സംഹാരിക്കുള്ള മരുന്നിന് പകരം നൽകിയത് പ്രമേഹത്തിനുള്ളത്; യുവതി ആശുപത്രിയിൽ

ടെസ്‌കോ ഫാർമസിയിൽ നിന്നും വേദനാ സംഹാരിക്കുള്ള മരുന്നിന് പകരം നൽകിയത് പ്രമേഹത്തിനുള്ളത്; യുവതി ആശുപത്രിയിൽ

സോമർസെറ്റ്: ഫാർമസികളിൽ നിന്നും മരുന്നുകൾ വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ. മരുന്ന് മാറിക്കഴിച്ച യുവതി ആശുപത്രിയിലായി. സോമർസെറ്റിലെ 34 കാരിയായ സാഷാ ജാക്സൺ എന്ന യുവതിയാണ് തെറ്റായ മരുന്ന് കഴിച്ചത് മൂലം ആശുപത്രിയിലായത്. ന്ഫൈബ്രോമിൽജിയ എന്ന രോഗം മൂലം കടുത്ത വേദന സ്ഥിരമായി അലട്ടിയിരുന്ന സാഷക്ക് ന്യൂ ഇയർന് തലേന്നും കലശലായ വേദന അനുഭവപ്പെട്ടിരുന്നു. ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ എമർജൻസി പ്രിസ്‌ക്രിപ്‌ഷൻ നൽകുകയായിരുന്നു.

സ്ഥിരമായി കഴിക്കാറുള്ള നപ്രോക്സിൻ കുറിച്ച പ്രിസ്‌ക്രിപ്‌ഷനുമായി ക്ലാവേഡോണിലെ ടെസ്‌കോ ഫാർമസിയിൽ സാഷയുടെ ഭർത്താവ് ഡാരൻ മരുന്ന് വാങ്ങി. വീട്ടിലെത്തി മരുന്ന് കഴിച്ച സാഷക്ക് വിട്ടുമാറാത്ത ഛർദ്ദി അനുഭവപ്പെട്ടു. സംശയം തോന്നിയ ഡാരൻ മരുന്ന് പരിശോധിച്ചപ്പോൾ പാക്കറ്റിൽ സ്ഥിരമായി കഴിക്കുന്ന മരുന്ന് തന്നെയാണ്. എന്നാൽ അതിനുള്ളിൽ ഉണ്ടായിരുന്ന ടാബ്‌ലറ്റ് സ്ട്രിപ്പിൽ മറ്റൊരു പേരായിരുന്നു. ഗൂഗിളിൽ പരിശോധിച്ചപ്പോൾ മനസിലായത് ടൈപ്പ് 2 പ്രമേഹത്തിന് കഴിക്കുന്ന മരുന്നാണെന്നാണ്. അതിന്റെ സൈഡ് എഫക്ടുകളിൽ ഒന്ന് വിട്ടുമാറാത്ത ഛർദ്ദിയാണ്. ഉടൻ തന്നെ ആശുപത്രിയിലെത്തിയ സാഷയെ ഡോക്ടറ്മാർ അഡ്മിറ്റാക്കുകയാണ് ചെയ്തത്.

സംഭവത്തിൽ ടെസ്‌കോ ഫാർമസി ഖേദം പ്രകടിപ്പിച്ചു. തിരക്കിനിടയിൽ അറിയാതെ വന്ന കൈയബദ്ധമാണെന്ന് അവർ പറഞ്ഞു. അതേസമയം സാഷക്ക് കിട്ടേണ്ടിയിരുന്ന മരുന്ന് മറ്റേതോ പ്രമേഹ രോഗിയുടെ കൈയിലും എത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. എന്തായാലും വിശദമായ ഒരു അന്വേഷണം അവർ നടത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more