1 GBP = 104.01

ഷാർജയിൽ തീപിടിത്തം, കുഞ്ഞുങ്ങളടക്കം അഞ്ചു മരണം; മരിച്ചവരിൽ ഇന്ത്യക്കാരനും

ഷാർജയിൽ തീപിടിത്തം, കുഞ്ഞുങ്ങളടക്കം അഞ്ചു മരണം; മരിച്ചവരിൽ ഇന്ത്യക്കാരനും

ദുബൈ: ഷാർജയിൽ തിങ്കളാഴ്​ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ അഞ്ചു മരണം. ഷാർജ കോർണിഷിനു സമീപം ബുത്തീന ഏരിയയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ട്​ കുഞ്ഞുങ്ങളും ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. മൂന്നു നില കെട്ടിടത്തി​​െൻറ ഒന്നാം നിലയിലെ ഫ്ലാറ്റിലെ എ.സിയിൽ നിന്നാണ്​ തീ ആരംഭിച്ചത്​ എന്നാണ്​ പ്രാഥമിക വിവരം. ആ മുറിയിലെ താമസക്കാർ ഒാടി രക്ഷപ്പെട്ടു. എന്നാൽ പുക മറ്റു നിലകളിലേക്ക്​ വ്യാപിച്ചതോടെ ശ്വാസം മുട്ടിയാണ്​ കുഞ്ഞുങ്ങൾ മരിച്ചത്​. ഷാർജ ലേഡീസ്​ ക്ലബിൽ ജോലി ചെയ്​തിരുന്ന ​മെ​ാറോക്കൻ വനിത സന (38), നാലും ആറും വയസുള്ള മക്കൾ, ബാങ്ക്​ ജീവനക്കാരിയായ ഗസൽ (40)എന്ന പാക്കിസ്​താനി വനിത എന്നിവരെ തിരിച്ചറി​ഞ്ഞപ്പോൾ ഇന്ത്യക്കാരൻ ആരെന്ന്​ വ്യക്​തമായിട്ടില്ല. സംഭവത്തിനു പിന്നിൽ അട്ടിമറികളില്ലെന്ന്​ സിവിൽ ഡിഫൻസ്​ അധികൃതർ അറിയിച്ചു. അന്വേഷണങ്ങൾ തുടരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more