1 GBP = 103.70

ഉദ്യോഗസ്ഥന്‍റെ ഭാര്യയ്ക്ക് ഐ.എസ് ബന്ധം? യുവതിയെ ലൈംഗിക അടിമയാക്കി ഐ.എസിന് വിൽക്കാൻ ശ്രമം

ഉദ്യോഗസ്ഥന്‍റെ ഭാര്യയ്ക്ക് ഐ.എസ് ബന്ധം? യുവതിയെ ലൈംഗിക അടിമയാക്കി ഐ.എസിന് വിൽക്കാൻ ശ്രമം

ബംഗളുരു: മതംമാറ്റി വിവാഹം കഴിച്ച ഭാര്യയെ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ലൈംഗിക അടിമയാക്കാൻ ശ്രമിച്ച ആളുമായി കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് സൂചന. മാഹി സ്വദേശിയുടെ ഐഎസ് ബന്ധത്തെക്കുറിച്ച് അന്വേഷിച്ച എൻഐഎ സംഘത്തിന് നിർണായക തെളിവ് ലഭിച്ചതായാണ് വിവരം. ഇതേത്തുടർന്ന് കർണാടകയിലെ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണർ ഇർഷാദുള്ളാ ഖാന്‍റെ ഭാര്യയെ കൊച്ചിയിൽനിന്നുള്ള എൻ.ഐ.എ സംഘം ചോദ്യം ചെയ്തു. ഈ മാസം 6,7 തീയതികളിൽ ബംഗളുരുവിലെ വീട്ടിലെത്തിയാണ് എഞ്ചിനിയറായ യുവതിയെ ചോദ്യം ചെയ്തത്. കൽബുർഗി ജില്ലയിലെ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറായ ഇർഷാദുള്ളാ ഖാന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ എട്ട് ലാപ്പ്ടോപ്പുകളും 12 മൊബൈൽഫോണുകളും എൻ.ഐ.എ സംഘം പിടിച്ചെടുത്തതായാണ് വിവരം. ഐ.എസ് ബന്ധം സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ ലാപ്പ്ടോപ്പ്, മൊബൈൽഫോൺ എന്നിവയിൽനിന്ന് ലഭിക്കുമെന്നാണ് എൻ.ഐ.എ സംഘത്തിന്‍റെ പ്രതീക്ഷ.

ബംഗളുരുവിൽ പഠിക്കാനെത്തിയ വടക്കൻ പറവൂർ സ്വദേശിനിയായ യുവതിയെ മാഹി സ്വദേശിയായ മുഹമ്മദ് റിയാസ് റാഷിദ് പ്രണയം നടിച്ച് ബലാൽസംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി വിവാഹം ചെയ്യുകയും ചെയ്തു. മുഹമ്മദ് റിയാസും യുവതിയും ഉൾപ്പെടുന്ന സംഘം ഇർഷാദുള്ള ഖാന്‍റെ വീട്ടിൽ 2016ൽ 15 ദിവസം തങ്ങിയതായുള്ള വിവരവും എൻ.ഐ.എ സംഘം പരിശോധിക്കുന്നുണ്ട്.

മതംമാറ്റി വിവാഹം ചെയ്തശേഷം സൌദിയിലേക്ക് കടത്തിയ യുവതി തിരിച്ചെത്തിയപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇർഷാദുള്ളാ ഖാന്‍റെ ഭാര്യയെ എൻ.ഐ.എ സംഘം ചോദ്യം ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആശയപ്രചരണത്തിനുള്ള ക്ലാസുകൾ ഇർഷാദുള്ളാ ഖാന്‍റെ ഭാര്യ നടത്തിയിരുന്നതായും, അതിൽ പങ്കെടുത്തുവെന്നും ഇരയായ യുവതി മൊഴി നൽകിയിരുന്നു. ഇർഷാദുള്ളാ ഖാന്‍റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത മൊബൈൽഫോൺ, ലാപ്പ്ടോപ്പ് എന്നിവയിൽനിന്ന് നിർണായക വിവരം ലഭിക്കുമെന്നാണ് എൻ.ഐ.എ പ്രതീക്ഷിക്കുന്നത്. ഇതുവരെ ചോദ്യം ചെയ്തതിൽനിന്ന് ഇവർക്കെതിരെ തെളിവുകൾ ലഭിച്ചില്ലെങ്കിലും കൂടുതൽ അന്വേഷണത്തിൽ കാര്യങ്ങൾക്ക് വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.ഐ.എ വൃത്തങ്ങൾ ന്യൂസ്18നോട് പറഞ്ഞു.

അതേസമയം തന്‍റെ ഭാര്യയ്ക്ക് സംഭവവുമായി ബന്ധമില്ലെന്ന് ഇർഷാദുള്ളാ ഖാൻ ന്യൂസ്18നോട് പറഞ്ഞു. തന്‍റെ ഭാര്യയെ എൻ.ഐ.എ സംഘം ചോദ്യം ചെയ്ത വിവരം അദ്ദേഹം സമ്മതിച്ചു. എന്നാൽ ഐ.എസ് ബന്ധം തെളിയിക്കുന്ന ഒന്നും അവർക്ക് കണ്ടെത്താനായില്ല. പരാതിക്കാരിയായ യുവതി 2016ൽ 15 ദിവസം തന്‍റെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അവരെ നിർബന്ധിച്ച് മതംമാറ്റാനോ, ഐ.എസിലേക്ക് കടത്താനോ തന്‍റെ ഭാര്യയും കുടുംബവും ശ്രമിച്ചിട്ടില്ലെന്നും ഇർഷാദുള്ളാ ഖാൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. അന്വേഷണത്തിലൂടെ തന്‍റെ കുടുംബത്തിന്‍റെ നിരപരാധിത്വം തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിൽ താമസിച്ചുവന്ന മലയാളി യുവതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഉയർന്നുവന്നത്. മാഹി സ്വദേശിയായ മുഹമ്മദ് റിയാസ് റാഷിദ് എന്നയാൾ പ്രണയം നടിച്ച് യുവതിയെ ബലാൽസംഗം ചെയ്യുകയും, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്തു. ഇതിനുശേഷം യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ച് യുവതിയെ സൌദി അറേബ്യയിലേക്ക് കടത്തുകയും ചെയ്തു. 2017 ഓഗസ്റ്റിൽ യുവതിയെ ലൈംഗിക അടിമയാക്കി ഇസ്ലാമിക് സ്റ്റേറ്റിന് കൈമാറാനും ശ്രമിച്ചു. അതിനുമുമ്പ് തന്നെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന റിയാസ്, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭീകരസംഘടനയിൽനിന്ന് പണം കൈപ്പറ്റിയെന്നും യുവതി എൻ.ഐ.എയ്ക്ക് മൊഴി നൽകി.

നേരത്തെ യുവതിയെ തിരിച്ചുകിട്ടുന്നതിന് വേണ്ടി രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഒമ്പത് പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ നാലുപേർ ബംഗളുരു സ്വദേശികളാണ്.

ജിദ്ദയിൽനിന്ന് മടങ്ങിയെത്തിയ റിയാസ് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ചെന്നൈ വിമാനത്താവളത്തിൽനിന്ന് എൻ.ഐ.എ സംഘം പിടികൂടിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം ഇയാൾ നിഷേധിച്ചിരുന്നു. തനിക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെന്നായിരുന്നു ഇയാൾ അന്വേഷണസംഘത്തിന് നൽകിയ മൊഴി. റിയാസിന്‍റെ ബന്ധുവും സുഹൃത്തുക്കളും ഐ.എസ് ബന്ധത്തിന്‍റെ പേരിൽ നേരത്തെ കേരള പൊലീസിന്‍റെ പിടിയിലായ വിവരം ചോദ്യം ചെയ്യലിൽ എൻ.ഐ.എ സംഘം മനസിലാക്കി. ദേശീയ അന്വേഷണ ഏജൻസിയുടെ ദക്ഷിണേന്ത്യ വിഭാഗം ചുമതലക്കാരനും ഐജിയുമായ അലോക് മിത്തലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more