1 GBP = 103.81

മോദീ. . . നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു ; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ശരദ് പവാര്‍

മോദീ. . . നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു ; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ശരദ് പവാര്‍

നാഗ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍.

മോദീ… നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു എന്നായിരുന്നു ശരദ് പവാറിന്റെ രൂക്ഷ വിമര്‍ശനം.

ഈ രാജ്യത്തെ മുന്‍ പ്രധാനമന്ത്രിക്കെതിരെയും, പ്രതിരോധ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയുമാണ് താങ്കള്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ഓര്‍ക്കണമെന്നും, രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളോ കര്‍ഷകരുടെ പ്രശ്‌നങ്ങളോ പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും, അതുകൊണ്ടാണ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിഭാഗീയത സൃഷ്ടിക്കാനായി പാക്കിസ്ഥാനെ കൊണ്ടുവരുന്നതെന്നും നാഗ്പൂരില്‍ കോണ്‍ഗ്രസ്സും എന്‍.സി.പിയും സംയുക്തമായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെ പവാര്‍ ആരോപിച്ചു. മാത്രമല്ല, മോദി ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ്സ് തരംതാഴ്ത്തുന്ന പ്രവൃത്തിയാണെന്നും ശരത് പവാര്‍ ചൂണ്ടിക്കാട്ടി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് വിമര്‍ശനവുമായി നേതാവ് ശരദ് പവാര്‍ രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുവേണ്ടി കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ ഒരുക്കിയ വിരുന്നില്‍ വെച്ച് ബി.ജെ.പിക്കെതിരായ ഗൂഢാലോചന നടന്നുവെന്നും ഇതില്‍ മന്‍മോഹന്‍ സിങ്ങും പങ്കെടുത്തിരുന്നു എന്നുമായിരുന്നു മോദിയുടെ ആരോപണം.

ഞായറാഴ്ച ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ആരോപണം ഉന്നയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more