1 GBP = 103.21

നിപ്പാ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങള്‍ അബുദാബിയില്‍ നിന്ന് അയച്ചുതന്ന കോഴിക്കോടുകാരനായ ഡോക്ടര്‍ ഷംഷീറിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി; ഒരു കോടി 75ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറി

നിപ്പാ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങള്‍ അയച്ചുതന്ന അബുദാബി ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റ്‌റെ ചെയര്‍മാന്‍ ഡോ ഷംഷീറിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. പിപിഇ കിറ്റ്, എന്‍ 95 മാസ്‌കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്‌കുകള്‍ എന്നിവയാണ് അബുദാബിയില്‍ നിന്ന് ഡോ ഷംഷീറിന്റെ പ്രൈവറ്റ് ജെറ്റില്‍ എത്തിയത്.

കാര്‍ഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാലാണ് പാസഞ്ചര്‍ ഫ്‌ളൈറ്റില്‍ ഉപകരണങ്ങള്‍ എത്തിച്ചത്. കോഴിക്കോട്ടുകാരനും ഡോക്ടറുമായ ഷംഷീറിന്റെ ഈ ഉദ്യമം പ്രശംസനയീയമാണെന്ന് ആരോഗ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരുകോടി എഴുപത്തഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് ഡോ ഷംഷീര്‍ വയലില്‍ ആരോഗ്യ വകുപ്പിന് കൈമാറിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more