1 GBP =
breaking news

ഗോൾഡൻ ഗ്ലോബിൽ ഷാജി പാപ്പാൻ സ്റ്റൈൽ; പാപ്പന് ഇവിടെ മാത്രമല്ല അങ്ങ് ഹോളിവുഡിലുമുണ്ട് ആരാധകര്‍ ! ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ തരംഗം തീര്‍ത്ത് ഷാജി പാപ്പന്‍ സ്റ്റൈല്‍…

ഗോൾഡൻ ഗ്ലോബിൽ ഷാജി പാപ്പാൻ സ്റ്റൈൽ;  പാപ്പന് ഇവിടെ മാത്രമല്ല അങ്ങ് ഹോളിവുഡിലുമുണ്ട് ആരാധകര്‍ ! ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ തരംഗം തീര്‍ത്ത് ഷാജി പാപ്പന്‍ സ്റ്റൈല്‍…

ഷാജി പാപ്പനും പിള്ളേരും മലയാളക്കരയെ ചിരിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. ഇതോടൊപ്പം പാപ്പന്റെ പുതിയ ലുക്കും ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം ധരിക്കുന്ന ഇരു നിറങ്ങളിലുള്ള മുണ്ട് ഇതിനോടകം കേരളക്കരയില്‍ ട്രെന്റായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഹോളിവുഡിലും പാപ്പന് ആരാധകരുണ്ടെന്നു കാണിച്ച് ഒരു ഹോളിവുഡ് നടന്‍ രംഗത്ത് വന്നിരിക്കുന്നത്.

രണ്ട് നിറങ്ങളെ കൂട്ടി ചേര്‍ത്തുള്ള പാപ്പന്‍ മുണ്ടുകള്‍ ഡിസൈന്‍ ചെയ്തത് ജയസൂര്യയുടെ ഭാര്യ സരിത തന്നെയായിരുന്നു. ഒടുവുല്‍ സരിതയുടെ ഡിസൈനിങ് ഹോളിവുഡിനെയും കീഴടക്കിയെന്നാണ് സൂചനകള്‍. 75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ ദി മെട്രിക്സ് ട്രിലോജി എന്ന ഹോളിവുഡ് സിനിമയിലൂടെ പരിചിതനായ ലോറന്‍സ് ഫിഷ്ബേണാണ് ആടിലെ പാപ്പന്‍ സ്‌റ്റൈലില്‍ വേദിയില്‍ എത്തിയത്. ഇരുവശത്തും ചുവപ്പും കറുപ്പും നിറങ്ങളുമായുള്ള നീളന്‍ കുര്‍ത്തയും ചുവപ്പ് ഷൂവുമായാണ് ലോറന്‍സ് എത്തിയത്. പാപ്പനു മായി താരതമ്യം ചെയ്ത് ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ധാരാളം മലയാളികളാണ് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more