1 GBP = 103.12

ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സ്വദേശി ഡല്‍ഹി പൊലീസിന്റെ പിടിയില്‍

ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സ്വദേശി ഡല്‍ഹി പൊലീസിന്റെ പിടിയില്‍

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റമായി (ഐസിസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളിയെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ ഷാജഹാന്‍ വെള്ളുവക്കണ്ടി (32) ആണ് അറസ്റ്റിലായത്. സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലെ ഐസിസ് ശൃംഘലയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അവകാശപ്പെട്ടു. ഇയാളെ ഇന്ത്യയിലെത്തുന്നത് സംബന്ധിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ വിവരം നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഷാജഹാനെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ടെലഗ്രാം എന്ന മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴി ഐസിസ് നേതാക്കളുമായി ഇയാള്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ടുമായി തുര്‍ക്കിയിലെത്തിയ ഇയാളെ അവിടെ നിന്ന് തിരിച്ചയ്ക്കുകയായിരുന്നു. തുര്‍ക്കി വഴി സിറിയയിലേക്ക് കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

അതേസമയം, ഇത് രണ്ടാം തവണയാണ് ഇയാള്‍ തുര്‍ക്കിയില്‍ ഇയാള്‍ തുര്‍ക്കിയില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായതെന്നാണ് അറിയുന്നത്. കഴിഞ്ഞ ഫെബ്രുവുവരിയിലാണ് ഇയാള്‍ ആദ്യം തുര്‍ക്കിയിലേക്ക് പോയത്. അന്ന് പിടിയിലായതിനെ തുടര്‍ന്ന് തിരിച്ചയച്ചു. വീണ്ടും ഇന്ത്യയിലെത്തി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് തുര്‍ക്കിയിലേക്ക് പോവുകയായിരുന്നു. രണ്ട് തവണയും ചെന്നൈയില്‍ നിന്നാണ് തുര്‍ക്കിയിലേക്ക് പോയത്. വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതും ചെന്നൈയില്‍ നിന്നാണെന്ന് പൊലസ് പറയുന്നു. ഇയാള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി നല്‍കിയ ട്രാവല്‍ ഏജന്റിനെ കണ്ടെത്താന്‍ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്നലെ വിമാനത്താവളത്തിലിറങ്ങുമ്പോള്‍ ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more