1 GBP = 103.94

ഷഫിൻ ജഹാന്‍റെ തീവ്രവാദ ബന്ധം: എൻ.ഐ.എ സംഘം വിയ്യൂർ ജയിലിലെത്തി

ഷഫിൻ ജഹാന്‍റെ തീവ്രവാദ ബന്ധം: എൻ.ഐ.എ സംഘം വിയ്യൂർ ജയിലിലെത്തി

വിയ്യൂർ: ഹാദിയയുടെ ഭർത്താവ്​ ഷഫിൻ ജഹാനുമായി ബന്ധമുണ്ടെന്ന്​ ആരോപിക്കുന്ന ​െഎ.എസ്​ കേസ് അന്വേഷിക്കാൻ എൻ.ഐ.എ സംഘം വിയ്യൂർ ജയിലിൽ എത്തി. ആരോപണവുമായി ബന്ധപ്പെട്ട് കനകമല ഐ.എസ് തീവ്രവാദ കേസിലെ പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കണ്ണൂർ തലശ്ശേരി സ്വദേശികളായ ഒന്നാം പ്രതി മൻസീദ്​, ഒൻപതാം പ്രതി റയ്യാൻ എന്ന സഫ്​വാൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യംചെയ്യാൻ എറണാകുളം പ്രത്യേക എൻ.​െഎ.എ കോടതി നേരത്തെ അനുമതി നൽകിയിരുന്നു.

ജയിൽ സൂപ്രണ്ടി​ന്‍റെ സാന്നിധ്യത്തിൽ രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ച്​ വരെയാണ്​ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്​. എൻ.​െഎ.എക്കൊപ്പം ​െഎ.ടി വിദഗ്​ധരും ജയിലിലെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങൾ പാടില്ലെന്ന്​ കോടതി എൻ.​െഎ.എയോട്​​ നിർദേശിച്ചിട്ടുണ്ട്​.

മൻസീദും ഷഫിൻ ജഹാനും ഒരേ വാട്​സ്​ ആപ്​ ഗ്രൂപ്പിൽ അംഗങ്ങളായതാണ്​ എൻ.​െഎ.എ സംശയത്തിന്​ കാരണമായി പറയുന്നത്​. കൂടാതെ, സഫ്​വാനുമായി ഷഫിൻ ജഹാന്​ അടുപ്പമുള്ളതായും എൻ.​െഎ.എ ആരോപിക്കുന്നുണ്ട്​. കനകമല കേസന്വേഷണം നടക്കുന്നതിനിടെയാണ​​െത്ര എൻ.​െഎ.എക്ക്​ ഇതുസംബന്ധിച്ച്​ വിവരം ലഭിച്ചത്​.

കേസുമായി ബന്ധപ്പെട്ട്​ ഷഫിൻ ജഹാൻ അടക്കം 30 പേരിൽ നിന്ന്​ എൻ.​െഎ.എ മൊഴിയെടുത്തിട്ടുണ്ട്​. ഹാദിയ കേസ്​ വീണ്ടും സുപ്രീംകോടതി പരിഗണിക്കു​േമ്പാൾ കേസി​​ന്‍റെ വിശദാംശങ്ങൾ എൻ.​െഎ.എ ഹാജരാക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more