1 GBP = 103.78
breaking news

പ്രണയകാലത്തെ ലൈംഗിക ബന്ധത്തെ പീഡനമായി കണക്കാക്കാനാകില്ലെന്നു ബോംബെ ഹൈക്കോടതി

പ്രണയകാലത്തെ ലൈംഗിക ബന്ധത്തെ പീഡനമായി കണക്കാക്കാനാകില്ലെന്നു ബോംബെ ഹൈക്കോടതി
മുംബൈ: പ്രണയിതാക്കൾ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറ്റകൃത്യമല്ലെന്ന്
ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി. പ്രണയത്തിലായിരുന്ന കാലഘട്ടത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പീഡനമായി കണക്കാക്കാൻ സാധിക്കില്ലെന്നു കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ഗോവയിൽ കസിനോ ജീവനക്കാരിയായ യുവതി നൽകിയ പരാതിയിലാണ് ബോബെ ഹൈക്കോടതി വിധി പ്രസ്ഥാവിച്ചത്.
 കുറ്റം ആരോപിക്കപ്പെട്ട യാഗേഷ് പലേക്കറിനെതിരെ ഏഴ് വർഷം തടവും 10000 രുപ പിഴയും നേരത്തെ വിചാരണ കോടതി ശിക്ഷ പ്രഖ്യപിച്ചിരുന്നു. ഈ വിധി ബോംബെ ഹൈക്കോടതി റദ്ദ്ചെയ്തു. വിവാഹ വാഗ്ദാനം നൽകിയതുകൊണ്ട് മാത്രമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്ന കരുതാനാകില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇരുവരുംതമ്മിലുണ്ടായിരുന്ന പ്രണയം കണക്കിലെടുത്താണ് കോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയത്.
എന്നാൽ കുടുംബത്തെ പരിജയപ്പെടുത്താം എന്ന് പറഞ്ഞ് തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു  പക്ഷെ വീട്ടിൽ ആരും തന്നെ ഉണ്ടായിരിന്നില്ല. വിവാഹ വാഗ്ദാനം നൽകിയതുകൊണ്ട് മാത്രമാണ് താൻ ലൈംഗിക ബന്ധത്തിലേർപ്പെടാൻ സമ്മതിച്ചത് എന്നും. പിന്നീട് താഴ്ന്ന ജാതിക്കാരിയായ തന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ല  എന്ന് യുവാവ് നിലപാട് സ്വീകരിക്കുകയായിരുന്നു എന്നുമാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
തുടർന്നാണ് യുവതി പരാതി നൽകുന്നത്. അതേ സമയം യുവതിയിൽ നിന്നും സാമ്പത്തിക സഹായങ്ങൾ കൈപറ്റിയിരുന്നതായി യാഗേഷ് സമ്മതിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more