1 GBP = 104.12

ഏഴാമത് ഇടുക്കി ജില്ലാ സംഗമം പ്രൌഡ ഗംഭീരമായി ആഘോഷിച്ചു…

ഏഴാമത് ഇടുക്കി ജില്ലാ സംഗമം പ്രൌഡ ഗംഭീരമായി ആഘോഷിച്ചു…
ബർമിംങ്ങ്ഹാം:-  ഇടുക്കി ജില്ലാ സംഗമം എന്ന നന്മയുടെയും, സ്നേഹത്തിന്റെയും ഏഴാമത് കൂട്ടായ്മ ബർമിംഗ്ഹാമിൽ മെയ് 12ന്
യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിചേർന്നവരുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി.

രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുകയും അതിന് ശേഷം കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾക്ക് തുടക്കവും ആയി.  അതിന് ശേഷം ഇടുക്കി ജില്ലാ സംഗമം കൺവീനർ പീറ്റർ താണോലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കൺവീനർ റോയി മാത്യൂ  മാഞ്ചസ്റ്റർ സ്വാഗതം ആശംസിച്ചു. തുടർന്ന് സിസ്റ്റർ ബീനാ ചാക്കോ, നാട്ടിൽ നിന്നും എത്തിചേർന്നിരുന്ന മാതാപിതാക്കൾ, ജോയിൻറ് കൺവീനേർസ് തുടുക്കിയവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി.  സിസ്റ്റർ ബീനാ ഉത്ഘാടന പ്രസംഗവും, പീറ്റർ താണോലി അധ്യക്ഷ പ്രസഗവും നടത്തി, ജോയിന്റ് കൺവീനർമാരായ  സാൻറ്റോ ജേക്കബ് ആശംസാ പ്രസഗവും, ജസ്റ്റിൻ എമ്പ്രഹാം 2017-18 ലെ റിപ്പോർട്ടും അവതരിപ്പിച്ചു.

അംബതാം ബർത്ത്ഡേ ആഘോഷിക്കുന്ന ബാല സജീവ് കുമാറിന് ഒപ്പം ഈ മാസം ബർത്ത്ഡേ ആഘോഷിക്കുന്ന എല്ലാവരും കൂടി കേക്ക് മുറിച്ച് മധുരം പങ്ക്  വെക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ G C S C പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അജയ് ഇടക്കരക്ക് പീറ്റർ താണോലിയും, സിസ്റ്റർ ബീനയും ചേർന്ന് ട്രോഫിയും, ക്യാഷ് അവാർഡും സമ്മാനിച്ചു. (ഗ്ലോസ്റ്ററിൽ താമസിക്കുന്ന അജിമോൻ ഇടക്കര- റെജി ദമ്പതികളുടെ മകനാണ് അജയ് )
 
യുക്മാ സ്റ്റാർ സിംഗർ 2018 ലെ ഫൈനലിസ്റ്റ് ആയ ആനന്ദിനെ ജോയ്ന്റ് കൺവീനർ സാൻറ്റോ ജേക്കബ്  ആദരിക്കുകയും, വിജയാശംസകൾ നേരുകയും ചെയ്തു. ഇടുക്കി ജില്ലാ സംഗമത്തിന്റെ സപ്പോർട്ടറും എല്ലാ വിധ സഹകരണവും നല്കുന്ന മാത്യൂ എമ്പ്രഹാമിനെ (ഔൾ ഫിനാൻസ്) ആദരിക്കുകയും, ഇടുക്കി ജില്ലാ സംഗമത്തിന്റെ മെമെൻറ്റോ നല്കുകയും ചെയ്തു.
 
മെയ് 12 നേഴ്സസ് ഡേയോട് അനുബദ്ധിച്ച് അന്നേ ദിവസം എത്തിചേർന്നിരുന്ന എല്ലാ നേഴ്സ്മാരെയും ആദരിക്കുകയും പീറ്റർ താണോലി ആശംസകൾ നേരുകയും ചെയ്യ്തു. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിചേർന്ന ഇടുക്കി ജില്ലക്കാർക്ക് പരസ്പരം പരിചയപ്പെടാനും, പരിചയം പുതുക്കാനും അന്നേ ദിവസം അവസരം ലഭിക്കുകയും ചെയ്യ്തു.
              വൈകും നേരം ചേർന്ന പൊതുയോഗത്തിൽ ഇടുക്കി ജില്ലാ സംഗമത്തിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് അവലോവനവും, വരും കാല പ്രവർത്തനങ്ങളെ കുറിച്ച് ചർച്ചയും നടത്തി. 2018-19 ഇടുക്കി ജില്ലാ സംഗമത്തെ നയിക്കുവാൻ ബാബു തോമസിന്റെ നേത്യത്തിലുള്ള 15 അംഗ കമ്മറ്റിയെയും   തിരഞ്ഞെടുത്തു.
                  ഇടുക്കി ജില്ലാ സംഗമം ക്യാൻസർ റിസേർച്ച് യു കെ യുമായി ചേർന്ന് സമാഹരിച്ച 22 തുണി  ബാഗുകൾ   പീറ്റർ താണോലി പുതിയ കൺവീനർ ബാബു തോമസിന് കൈമാറി അതുവഴി ക്യാൻസർ റിസേർച്ച് യു കെക്ക് 660 പൗണ്ട് ഫണ്ട് കണ്ടെത്തുവാൻ സാധിച്ചു.
മെയ് മാസത്തിലെ ആദ്യകുർബാനകളുടെയും, മറ്റ് തിരക്കുകളുടെയും ഇടക്ക് ഇടുക്കി ജില്ല എന്ന വികാരം ഉൾകൊണ്ട് ഏഴാമത് ഇടുക്കി ജില്ലാ സംഗമത്തിലേക്ക് എത്തിച്ചേർന്ന ഏവർക്കും കമ്മറ്റി മെമ്പർ തോമസ് പുത്തൻപുരയ്ക്കൽ ക്യതജഞത രേഖപെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more