1 GBP = 103.12

ലണ്ടനിലെ സെവൻ സിസ്റ്റേഴ്സ് ട്യൂബ് സ്റ്റേഷനിൽ വെടിവയ്പ്; ഒരാൾക്ക് പരിക്കേറ്റു

ലണ്ടനിലെ സെവൻ സിസ്റ്റേഴ്സ് ട്യൂബ് സ്റ്റേഷനിൽ വെടിവയ്പ്; ഒരാൾക്ക് പരിക്കേറ്റു

ലണ്ടൻ: ലണ്ടനിലെ സെവൻ സിസ്റ്റേഴ്സ് ട്യൂബ് സ്റ്റേഷന് സമീപം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ വെടിവയ്പ് നടന്നു. ട്യൂബ് സ്റ്റേഷനോട് ചേർന്ന് സെവൻ സിസ്റ്റേഴ്സ് റോഡിലാണ് ഒരാളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ സംഭവസ്ഥലത്ത് പാഞ്ഞെത്തിയ എമർജൻസി വിഭാഗം പരിക്കേറ്റയാളെ ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയ്യാൾ അപകട സ്ഥിതി തരണം ചെയ്തുവെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

സായുധ പോലീസ് സംഘവും എയർ ആംബുലൻസും സംഭവ സ്ഥലത്തെത്തിയിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. ആരാണ് വെടിവയ്പ് നടത്തിയതെന്നോ, എങ്ങനെയാണ് സംഭവിച്ചതെന്നോ കാര്യങ്ങൾ വ്യക്തമല്ല, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണങ്ങൾ നടത്തി വരുന്നു, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more