മ്യൂസിക് ബാൻഡ് രംഗത്ത് തരംഗമായി മാറിയ 7 ബീറ്റ്സ് മ്യൂസിക് ബാൻഡ് ആദ്യമായി കെട്ടെറങ്ങിൽ ഒരുക്കിയ സംഗീതോത്സവം സീസൺ 1 ന്റ്റെ വൻവിജയത്തിനു ശേഷം ആദ്യമായി ബെഡ്ഫോർഡിൽ സീസൺ 2 സംഗീതോത്സവവും ,മലയാള സിനിമാ രംഗത്ത് നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പത്മശ്രീ ഓ എൻ വി കുറിപ്പിന്റെ അനുസ്മരണവും,ചാരിറ്റി ഇവെന്റുമായി ഫെബ്രുവരി 17 ശനിയാഴ്ച്ച 4 മണി മുതൽ 11 മണി വരെ ബെഡ്ഫോർഡിലെ സ്റ്റുവർടുബി വില്ലജ് ഹാളിൽ അരങ്ങേറുന്നു.
സംഗീതവും നൃത്തവും ഒന്നുചേരുന്ന ഈ വേദയിൽ യു.കെയിൽ വിവിധ വേദിയിൽ കഴിവ് തെളിയിച്ച 35 ൽ പരം ഗായികാ ഗായകന്മാർ അണിയിച്ചൊരുക്കുന്ന സംഗീതവിരുന്നും,ബെഡ്ഫോർഡ്,കേറ്ററിങ് , നോർത്താംപ്ടൺ ,ബെർമിംഗ്ഹാം ,ഹള്ളൂ ,സാലിസ്ബറി ,കേംബ്രിഡ്ജ് എന്നിവടങ്ങളിൽ നിന്നുള്ള കുട്ടികളുടെ, ക്ലാസിക്കൽ സിനിമാറ്റിക് നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റേകും.
തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സംഗീതോല്സവം സീസൺ -2 ൽ യു കെ യിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ അറിയപ്പെടുന്ന പ്രമുഖ സാഹിത്യകാരി മീര കമല,മുൻ ക്രോയ്ഡോൺ മേയറും ക്യാബിനറ്റ് അംഗവുമായ മഞ്ജു ഷാഹുൽ ഹമീദ്,യുക്മ സാംസ്കാരിക വേദി ചെയർമാനും ,മലയാളം മിഷൻ അഡ്ഹോക് കമ്മറ്റി മെമ്പറുമായ സി എ ജോസഫ് ,കെ.സി എ വാറ്റ്ഫോർഡ് പ്രസിഡന്റ് സണ്ണി പി മത്തായി, K. R ഷൈജുമോൻ , ബിൻസു ജോൺ,മാഗ്നവിഷൻ ടി വി മാനേജിങ് ചെയര്മാൻ ഡീക്കൻ ജോയ്സ് ജെയിംസ്,ബെഡ്ഫോർഡ് സെയിന്റ് ജോസഫ് ചർച്ചു ചാപ്ലയിൻ ഫാ:റോയ് കാരക്കാട് ,ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷൻ പേട്രൺ ജോൺ ജോർജ് ,കേറ്ററിങ് മലയാളി വെൽഫേർ അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാർ,നടനും സംവിധയകനുമായ കനേഷ്യസ് അത്തിപ്പൊഴിയിൽ ,ജോയ്തോമസ് എന്നിവർ മു ഖ്യാതിഥികളായി പങ്കെടുക്കുന്നു,കൂടാതെ ഫ്ലവർസ് ടി വി യിൽ ഹാസ്യ പരമ്പര ഒരുക്കിയ ജീസൺ ഡാർട്ഫോർഡ്,,അകിൽ ജിജോ കാംബോൺ,പ്രണവ് വർമ്മ,പ്രണവ് അനീഷ് ,അനന്തു കൃഷ്ണൻ,നിവേദ്യ (ക്രോയ്ടോൻ ) എന്നിവർ ഒരുക്കുന്ന കോമഡി സ്കിറ്റ്ഉം ,ഫാ.ചിറമേൽ അച്ഛൻ തുടക്കമിട്ട ജിജു സൈമോണിൻറ്റെ നേതൃത്തത്തിൽ ‘ഉപഹാർ ‘ടീമിന്റെ സ്റ്റംസെൽ ക്യാമപൈൻ,സ്റ്റീവനേജ് സർഗ മേള ടീമിന്റെ 17 പേരടങ്ങുന്ന ചെണ്ടമേളം,ബിർമിങ്ഹാം ദോശ വില്ലേജ് റെസ്റ്റോറന്റ്ന്റെ സ്വാദിഷ്ടമായ ഭക്ഷണ ശാല എന്നിവ സംഗീതോത്സവത്തിനു മാറ്റേകും.കൂടാതെ സംഗീതോത്സവം മുഴുവൻ പ്രോഗ്രാം മാഗ്നവിഷൻ ടി വി പിന്നീട് സംപ്രേഷണം ചെയ്യുന്നതായിരിക്കും.ഏവർക്കും സ്വാഗതം …
Venue:
Stewartby Village Hall
Bedford
MK43 9LX.
click on malayalam character to switch languages