1 GBP = 103.69
breaking news

ഡി ജിപിയായി ചുമതലയേറ്റ സെന്‍കുമാറിന്റെ ആദ്യ നിര്‍ദേശം മുഖ്യമന്ത്രിക്ക് വേണ്ടി

ഡി ജിപിയായി ചുമതലയേറ്റ സെന്‍കുമാറിന്റെ ആദ്യ നിര്‍ദേശം മുഖ്യമന്ത്രിക്ക് വേണ്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ പഴി കേള്‍ക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസ് മേധാവിയായി ചുമതലയേറ്ര സെന്‍ കുമാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേസുകള്‍, അന്വേഷണ പുരോഗതി തുടങ്ങി നിയമസഭയില്‍ പൊലീസിനെക്കുറിച്ച് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നല്‍കേണ്ട മറുപടി വ്യക്തമായി തയ്യാറാക്കാനാണ് പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വീണ്ടും പൊലീസ് മേധാവിയായ ശേഷമുള്ള ടി.പി.സെന്‍കുമാറിന്റെ ആദ്യനിര്‍ദ്ദേശമാണിത്.
പൊലീസിനെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകളില്‍ കാലതാമസമില്ലാതെ മറുപടി നല്‍കണമെന്നും ഉദ്യോഗസ്ഥരോട് സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അധികം വൈകാതെ സെന്‍കുമാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ഇന്ന് വൈകിട്ട് സെന്‍കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ലെന്ന് ചുതലയേറ്റ് ശേഷം സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതിയലക്ഷ്യ പരാതിയിലും രേഖയിലെ കൃത്രിമം ചമക്കലില്‍ ചീഫ് സെക്രട്ടറിക്കെതിരായ പരാതിയിലുമുള്ള തുടര്‍പോരാട്ടത്തെ കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more